Advertisment

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ, പബ്ലിക് ടോയ്‌ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ;അതേ ടോയ്‌ലറ്റില്‍നിന്നിറങ്ങി വന്ന ഒരാള്‍ യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവല്‍നിന്നു; സംഭവിച്ചതെന്ന് ചോദിച്ച്‌ വീഡിയോ വൈറലാക്കി നാട്ടുകാര്‍

New Update

Advertisment

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ, പബ്ലിക് ടോയ്‌ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്കിറങ്ങിവന്നു. തൊട്ടുപിന്നാലെ അതേ ടോയ്‌ലറ്റില്‍നിന്ന് ഉടുപ്പിടാതെ പുറത്തേക്കുവന്നയാള്‍, യുവതിയെ ബലംപ്രയോഗിച്ച്‌ തിരിച്ച്‌ ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവല്‍നിന്നു. സ്‌പെയിലിനെ ബാഴ്‌സലോണയില്‍നിന്നുള്ള ഈ വീഡിയോ ദൃശ്യം ആളുകള്‍ കൗതുകത്തോടെ പോസ്റ്റ് ചെയ്യുകയാണിപ്പോള്‍. എന്തായിരിക്കും ടോയ്‌ലറ്റില്‍ സംഭവിച്ചിരിക്കുകയെന്ന കമന്റുകളോടെ വീഡിയോ വൈറലായി കഴിഞ്ഞു.

ടോയ്‌ലറ്റിനുള്ളില്‍നിന്ന് പുറത്തേക്കുവന്ന യുവതിയുടെ ചലനങ്ങളില്‍നിന്ന് അകത്തെന്തോ ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരുന്നതെന്ന് വ്യക്തമാണ്. പുറത്തേക്കുവന്നയാള്‍ക്ക് യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കാന്‍ ബലപ്രയോഗം നടത്തേണ്ടിവന്നതും അതിനുദാഹരണം. ഗുണ്ടാവിളയാട്ടവും മയക്കുമരുന്നുപയോഗവും കൊണ്ട് കുപ്രസിദ്ധമായ റാവല്‍ ഡിസ്ട്രിക്്ടില്‍നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു.

യുവതി ബലാല്‍സംഗത്തിന് ഇരയായതാണോ എന്നും ആശങ്കപ്പെടുന്നവരുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവതി മനോവൈല്യമുള്ളയാളാണെന്നും പ്രദേശത്ത് അലഞ്ഞുതിരിയാറുണ്ടെന്നും ഒരാള്‍ പറഞ്ഞു. ബാഴ്‌സലോണയിലെ പലഭാഗങ്ങളില്‍നിന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. അടുത്തിടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നില്‍ വേശ്യകള്‍ കൂട്ടംകൂടി വഴക്കുപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

മയക്കുമരുന്ന് കച്ചവടക്കാര്‍ തമ്മിലുള്ള അടിപിടിയും ചിലഭാഗങ്ങളെ കുപ്രസിദ്ധമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടക്കാര്‍ തമ്മില്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടികൂടുന്ന വീഡിയോയും കുട്ടികളുടെ പ്ലേഗ്രൗണ്ടില്‍ ഒരുസംഘം യുവതികള്‍ അടിപിടികൂടുന്നതും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായിരുന്നു. ബാഴ്‌സലോണ നഗരത്തില്‍ ഭവനരഹിതരായ ഒട്ടേറെപ്പേരുണ്ടെന്നും അവരാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് ഒരാളുടെ അഭിപ്രായം.

ഇത്തരം പ്രശ്‌നക്കാരെ ഒതുക്കുന്നതിനാവശ്യമായ നടപടികള്‍ മേയര്‍ അഡ കോളോ സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ആര്‍ഭാടജീവിതവും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കലും മാത്രമാണ് മേയര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

Advertisment