Advertisment

ഈ ചെരുപ്പ് സെൽഫി പരീക്ഷക്ക് ഒരു ചോദ്യമായി ! സംഭവം ഇങ്ങനെ ...

New Update

publive-image

Advertisment

ഇന്ന് മൊബൈൽ സെൽഫിയുടെ കാലമാണ്. സ്റ്റുഡിയോ ക്യാമറയുടെ കാലം കഴിഞ്ഞെന്നുതന്നെ പറയാം. സമൂഹത്തിലെ എല്ലാ തുറയിലുള്ളവർക്കും സെൽഫിയോട് വലിയ താൽപ്പര്യമാണ്. ഫോട്ടോയെടുക്കുന്ന വ്യക്തിക്കൊപ്പം മറ്റുള്ളവരും ഉൾപ്പെടുന്നു എന്നതാണിതിന്റെ പ്രത്യേകത.

ചിത്രത്തിൽ കാണുന്നത് ചെരുപ്പ് സെൽഫിയാണ്. ഒരു കുട്ടിയുടെ കാലിലെ ചെരുപ്പെടുത്ത് അത് മൊബൈൽ ആക്കി മറ്റു കുട്ടികളും സെൽഫിക്ക് പോസ്സ് ചെയ്യുന്ന ഈ മനോഹരചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാ യിരുന്നു.

ഇപ്പോൾ ആ ചിത്രം ഐ സി എസ് ഇ ബോർഡ് ഹൈസ്‌കൂൾ പരീക്ഷയിൽ ചോദ്യമായി വന്നിരിക്കുന്നു. ഫെബ്രുവരി 27 നു നടന്ന ഇംഗ്ലീഷ് പേപ്പർ 1 ലെ അഞ്ചാമത്തെ ചോദ്യമായാണ് ഈ ചിത്രം നൽകിയിരുന്നത്. ഫോട്ടോയ്‌ക്കൊ പ്പം നൽകിയിരുന്ന ചോദ്യമിതാണ് :

" ഈ ഫോട്ടോ കണ്ടിട്ട് നിങ്ങൾക്കെന്താണ് തോന്നുന്നത് ? അത് വിവരിക്കുക.? "

ചിത്രത്തിൽ കാണുന്ന കുട്ടികൾ കാലിൽ ചെരുപ്പുകൾ ധരിച്ചിട്ടില്ല. ഒരു കുട്ടിയുടെ കാലിൽ മാത്രം ഒരു ചെരുപ്പാണുള്ളത്. മറ്റേ കാലിലെ ചെരുപ്പാണ് സെൽഫിക്കായി ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തം.

ചോദ്യപ്പേപ്പറുകളിൽ ഇതുപോലെയുള്ള ചിത്രങ്ങൾ നൽകിയശേഷം അതിൽ പരീക്ഷാർത്ഥികളുടെ വിശദീ കരണം തേടുന്നത് പതിവാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം ചോദ്യമായി വരുന്നത് ഇതാദ്യം. ഈ ചിത്രം ഇപ്പോൾ വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ ചർച്ചയാണ്. ഒപ്പം വിദ്യാർത്ഥികൾക്ക് നല്ലൊരു പാഠവും.

ഗ്രാമീണ മേഖലകളിൽ ഇല്ലായ്‌മകളോട് പൊരുതി സാഹചര്യങ്ങളുമായി സ്വയം പൊരുത്തപ്പെട്ടു ജീവിക്കുന്ന ബാല്യങ്ങളുടെ നേർചിത്രമായിരുന്നു ഈ സെൽഫി.

kanappurangal
Advertisment