Advertisment

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരണപെട്ട സ്വദേശി വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ നല്‍കാന്‍ സൗദി മന്ത്രിസഭയുടെ തിരുമാനം.

author-image
admin
New Update

റിയാദ് -സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകവേ ജീവന്‍ നഷ്ട്ടപെട്ട  സ്വദേശികളും വിദേശികളുമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  അഞ്ചു ലക്ഷം റിയാല്‍ വീതം നല്‍കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ് ആശ്വാസ നടപടി പ്രഖ്യാപിച്ചത്.

Advertisment

publive-image

സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യവെ കോവിഡ് ബാധിച്ച് മരിച്ച എല്ലാ സ്വദേശികളും വിദേശികളുമായ ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്കും അഞ്ചുലക്ഷം റിയാൽ വീതം സഹായധനം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്താവിതരണ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു.

വിദേശികളായ ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം റിയാൽ നല്‍കും. .സൗദിയില്‍ കോവിഡ്  റിപ്പോർട്ട് ചെയ്ത മാർച്ച് രണ്ടു മുതൽ മരിച്ചവരുടെ കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്യുക. നിരവധി മലയാളി നേഴ്സ്മാര്‍  ഈ  കാലയളവില്‍ കോവിഡ് മഹാമാരിയോടെ പടപൊരുതി ജീവന്‍ നഷ്ട്ട പെട്ടിട്ടുണ്ട് അവര്‍ക്കെല്ലാം വലിയൊരു ആശ്വാസമാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment