Advertisment

സാമൂഹികമാധ്യമങ്ങളിലെ വഴക്കിന് പോലീസ് സംരക്ഷണം ഇല്ല; ഹൈക്കോടതി

New Update

Image result for facebook ekm high court

കൊച്ചി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ പോരുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി കോടതി. വഴക്കിന്റെ പേരില്‍ പോലീസ് സംരക്ഷണം നല്‍കാനികില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരം വിനിയോഗിച്ച്‌ നിയമാനുസൃതം തീരുമാനം എടുക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ഫിജോ ഹാരിഷ് പോലീസ് സംരക്ഷണം തേടി സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം. ചില വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്ന് ഫിജോ പറയുന്നു.

Advertisment