തിരുവനന്തപുരം∙ മണ്ണന്തലയില്‍ സെന്റ് ജോൺസ് നാലാഞ്ചിറ സ്കൂളിലെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മുക്കോലയ്ക്കല്‍ സ്വദേശി സുകുമാരന്‍നായര്‍ (53) മരിച്ചത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് .
അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച സുകുമാരന്‍ നായര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ 19 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ ഋഷികേശൻ നായര്‍ എന്നയാളെ ഐസിയുവിലേക്ക് മാറ്റി. 16 കുട്ടികളുള്‍പ്പെടെ 19 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിൽസ നൽകി വാർഡിലേക്ക് മാറ്റിയിട്ടുണ്ട് .