Advertisment

ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക്‌ സ്‌കൂള്‍ പുതിയ കര്‍മ്മപദ്ധതികളുമായി അടുത്ത അദ്ധ്യയന വര്‍ഷത്തേയ്‌ക്ക്‌

New Update

തൊടുപുഴ : കോടിക്കുളം ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക്‌ സ്‌കൂള്‍ അടുത്ത അദ്ധ്യയന വര്‍ഷം പുതിയ കര്‍മ്മപദ്ധതികളുമായി പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന്‌ ഗ്ലോബല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ മാനേജിംഗ്‌ ട്രസ്റ്റി അറിയിച്ചു. സമൂലമായ പരിഷ്‌കരണമാണ്‌ മിഷന്‍ 2018 എന്ന പേരില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്‌.

Advertisment

അതിനായി ഒന്നേകാല്‍ കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ രൂപം കൊടുത്തിട്ടുണ്ട്‌. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും സ്‌പോര്‍ട്‌സിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്‌ എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തിയുള്ള പുതിയ അധ്യാപക ടീമിനും രൂപം കൊടുത്തിട്ടുണ്ട്‌.

ഇതിനിടെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട പ്രിന്‍സിപ്പലും ഏതാനും പി ടി എ അംഗങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാനേജിംഗ്‌ ട്രസ്റ്റി അറിയിച്ചു. അടുത്ത അദ്ധ്യയനവര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്നത്‌.

പൊതുജനങ്ങള്‍ക്കും സ്‌കൂളിനെ സേവിക്കുന്ന ആയിരത്തിലധികം രക്ഷിതാക്കളിലും ആശങ്ക ജനിപ്പിക്കുന്നതിനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. കൂടുതല്‍ മികവോടെ അടുത്ത അദ്ധ്യയന വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തനം തുടരുമെന്നുള്ളതിലുള്ള അസഹിഷ്‌ണുതയാണ്‌ വ്യാജപ്രചരണത്തിലൂടെ നാലോളം മുന്‍ പി ടി എ അംഗങ്ങള്‍ നടത്തുന്നതെന്നും ട്രസ്റ്റി പറഞ്ഞു.

Advertisment