Advertisment

ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്’; മോദിക്കെതിരെ ആഞ്ഞടിച്ച് തൊഗാഡിയ

New Update

അഹമ്മദാബാദ്: ബിജെപി സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ച് വിശ്ഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് തൊഗാഡിയ പറഞ്ഞു. തന്നെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം നടത്തിയെന്ന സൂചന നല്‍കുന്നതാണ് തൊഗാഡിയയുടെ പ്രസ്താവന. ബുധനാഴ്ച രാത്രി ആശുപത്രി വിട്ടയുടനായിരുന്നു തൊഗാഡിയയുടെ പ്രതികരണം.

Advertisment

publive-image

രാജസ്ഥാന്‍-ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാന്‍ ജെ.കെ. ഭട്ട് ബുധനാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഇതാണ് വി.എച്ച്.പി. നേതാവിനെ പ്രകോപിപ്പിച്ചത്. ”പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.’ തൊഗാഡിയ പറഞ്ഞു.

”ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് തനിക്കെതിരേ തെളിവാക്കി പ്രചരിപ്പിക്കുകയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ഇത് ക്രൈംബ്രാഞ്ചല്ല, കോണ്‍സ്പിരസി(ഗൂഢാലോചന) ബ്രാഞ്ചാണ്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും”, തൊഗാഡിയ പറഞ്ഞു.

modi
Advertisment