കുവൈറ്റില്‍ വാഹനാപകടത്തില്‍ മൂന്നു സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, September 9, 2018

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ മൂന്നു സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം .രണ്ട് പേര്‍ക്ക് പരിക്കേറ്റു . സാല്‍മി മോട്ടോര്‍വേയിലുണ്ടായ അപകടത്തിലാണ് മൂന്നു പേര്‍ മരിച്ചത്. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

പരിക്കേറ്റവര്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. അതെസമയം , അബ്ദലി മോട്ടോര്‍വേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് പരിക്കേറ്റു. ഇവരും ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്.

×