Advertisment

ഇത് ഒരു വെല്ലുവിളിയുടെ വിജയമല്ല മറിച്ച് സമര്‍പ്പണമാണ്; വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റ ദുരവസ്ഥയ്ക്ക് അവസാനമായി ;ഇനി ശുചിമുറികളും ഇടനാഴികളും സുഗന്ധം വമിക്കും

New Update

കാട്ടാക്കട: ഇത് ഒരു വെല്ലുവിളിയുടെ വിജയമല്ല മറിച്ച് സമര്‍പ്പണമാണ്. വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റ ദുരവസ്ഥയ്ക്ക് അവസാനമായി. ഇനി ശുചിമുറികളും ഇടനാഴികളും സുഗന്ധം വമിക്കും. വൃത്തിഹീനമായ ഈ ആശുപത്രിയുടെ ദയനീയത മാധ്യമങ്ങളിലൂടെ അറിഞ്ഞ് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് 2017 ജനുവരി ഒന്നിന് ആശുപത്രിയുടെ ശുചീകരണ ചുമതല ഏറ്റെടുത്തത്.

Advertisment

publive-image

സുനിത, ആശ, കുമാരി, ലത എന്നിവരെ 7000 രൂപ ശമ്പളത്തിലാണു പ്രതീക്ഷ നിയമിച്ചത്. സുഗന്ധം പരത്തുന്ന ലോഷിനും ഡെറ്റോളും അണുനാശിനികളും ക്ലീനിംഗ് ഉപകരണങ്ങളും പ്രതീക്ഷ തന്നെ വാങ്ങി നല്‍കുന്നു. മൂന്നുമാസം കൂടുമ്പോള്‍ സ്വകാര്യ ഏജന്‍സിയുടെ വിദഗ്ധ സംഘത്തെ കൊണ്ട് തറയും ചുവരുകളും യന്ത്രസഹായത്തില്‍ വ്യത്തിയാക്കിക്കും.

വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വൃത്തിയാണ് ഇപ്പോള്‍. ഇതിനായി പ്രതിമാസം 40, 000 രൂപയോളം പ്രതീക്ഷ ചിലവഴിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുപക്ഷേ ആദ്യമാവും ഒരു സന്നദ്ധ സംഘടന ശുചിത്വ പരിപാലനം ഏറ്റെടുത്തു നടത്തുന്നത്. അരനൂറ്റാണ്ടു മുമ്പ് സര്‍ക്കാര്‍ അനുവദിച്ച തസ്തികകള്‍ മാത്രമാണ് വിളപ്പില്‍ ആശുപത്രിയില്‍ നിലവിലുള്ളത്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ നിയമിച്ച ഒരു ശുചീകരണ തൊഴിലാളിയാണ് ഇവിടെയുള്ളത്

Advertisment