Advertisment

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി; നിവേദിത പി ഹരന്റെ ഉത്തരവ് റദ്ദാക്കി

New Update

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ യൂക്കാലി, ഗ്രാന്റ് പീസ് മരങ്ങള്‍ മുറിക്കാന്‍ മന്ത്രിസഭാ അനുമതി. നിവേദിത പി ഹരന്റെ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനവാസമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രിസഭ . കുറിഞ്ഞി ഉദ്യാനത്തില്‍ നിന്നും പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ മന്ത്രിസഭ ഇളവ് നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും മരം മുറിയ്ക്കാനും അനുമതി നല്‍കി.

Advertisment

publive-image

യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിവയുടെ അനധികൃത കൃഷിക്കാണ് ഏലമലക്കാടുകളിലും കണ്ണന്‍ ദേവന്‍ മലനിരകളിലും ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്. വെള്ളം ഊറ്റുന്ന ഈ മരങ്ങള്‍ പരിസ്ഥിതിയെ ബാധിക്കുന്നു.

ഇതു പരിഗണിച്ചാണു കയ്യേറ്റ ഭൂമിയിലെ മരം സര്‍ക്കാര്‍ മുറിച്ചുനീക്കുക. സര്‍ക്കാര്‍ ഭൂമിയില്‍ ഈ മരങ്ങളുണ്ടെങ്കില്‍ അവയും മുറിക്കും. കുറിഞ്ഞി ഉദ്യാനം, അനുബന്ധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.

Advertisment