Advertisment

ഒരു ഫുട്ബാള്‍ ഗ്രൗണ്ടിനെക്കാള്‍ നീളം, 26 വീലുകള്‍, 6 എഞ്ചിനുകള്‍, 2 കൊക്പ്പിറ്റ്, 2.26 ലക്ഷം കിലോ ഭാരം - ഭീമന്‍ ഇരട്ട എയര്‍ ക്രാഫ്റ്റിന്‍റെ റണ്‍വേ ട്രയല്‍ വിജയകരം

New Update

publive-image

Advertisment

അന്തരീക്ഷ ശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൈവരിക്കാന്‍ പോകുന്ന ഭീമന്‍ വിമാനത്തിന്‍റെ റണ്‍വേ ട്രയല്‍ കാലിഫോര്‍ണിയയിലെ മോജേവ് എയര്‍ ആന്‍ഡ്‌ സ്പോര്‍ട്സ് സ്പേസില്‍ നടത്തപ്പെട്ടു.

26 വീലുകള്‍, 6 എഞ്ചിനുകള്‍, 2 കൊക്പ്പിറ്റ്, 2.26 ലക്ഷം കിലോ ഭാരം, ഒരു ഫുട്ബാള്‍ ഗ്രൗണ്ടിനെക്കാള്‍ നീളം ഇതാണ് ലോകത്തെ ഏറ്റവും വലിയ ട്വിന്‍ Stratolaunch എന്ന ഭീമന്‍.

publive-image

ട്രയലില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് ഇത് റണ്‍വേ യിലൂടെ പാഞ്ഞത്.

ഈ ട്രയലോടെ ആകാശത്തേക്ക് കുതിച്ചുയരാനുള്ള ഈ വിമാനത്തിന്‍റെ ആദ്യപടിയാണ് തരണം ചെയ്യപ്പെട്ടത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം വിമാനം 2019 ല്‍ മാത്രമേ ആകാശത്തേക്ക് കുതിക്കുകയുള്ളു.

publive-image

ഈ ഇരട്ട വിമാനത്തിന്‍റെ നടുഭാഗത്താണ്‌ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കാനുള്ള റോക്കറ്റുകള്‍ ഘടിപ്പിച്ചു കൊണ്ടുപോകുക. അന്തരീക്ഷത്തില്‍ നിന്ന് ഉപഗ്രഹങ്ങള്‍ അനായാസം വിക്ഷേപിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.

അന്തരീക്ഷത്തില്‍ നിന്ന് ശൂന്യാകാശത്തേക്ക് ബൂസ്റ്റര്‍ ഫയര്‍ വഴി റോക്കറ്റുകളും ,സാറ്റലൈറ്റു കളും വിക്ഷേപിക്കാന്‍ കഴിയുന്നത്‌ മൂലം പരമ്പരാഗത രീതിയില്‍ ഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന ഭീമമായ ഇന്ധനനഷ്ടം പൂര്‍ണ്ണമായും ഒഴിവാക്കാനും കഴിയുന്നു.

publive-image

മാത്രവുമല്ല കേവലം 24 മണിക്കൂര്‍ സമയം കൊണ്ട് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എന്ത് സാധനം എത്തിക്കാനും ഈ വിമാനങ്ങള്‍ സഹായകമാകും എന്നതാണ് മറ്റൊരു നേട്ടം.

ഈ ഇരട്ട വിമാനത്തിനു രണ്ടു കൊക്പിറ്റുകള്‍ ഉണ്ടെങ്കിലും ഒന്നുമാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ. രണ്ടാത്തേതിന്റെ പ്രവര്‍ത്തനം അത്യാവശ്യഘട്ടങ്ങളില്‍ മാത്രമായിരിക്കും.

kuait latest
Advertisment