Advertisment

ചൈനീസ് ഉത്പന്നങ്ങള്‍ക്കെല്ലാം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും; ഭീഷണിയുമായി ട്രംപ്

New Update

ചൈനീസ് ഉത്പന്നങ്ങള്‍ക്കെല്ലാം ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

Advertisment

publive-image

ആവശ്യം വന്നാല്‍ ചൈനയില്‍നിന്നുള്ള 50,000 കോടി ഡോളറിന്റെയും (ഏകദേശം 34.39 ലക്ഷം കോടി രൂപ) ഇറക്കുമതിക്കുമേല്‍ തീരുവ ചുമത്താന്‍ താന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനിത് ചെയ്യുന്നത് രാഷ്ട്രീയത്തിനുവേണ്ടിയല്ല. മറിച്ച് രാജ്യത്തിന്റെ നന്മയ്ക്കായാണ്. ഇത്രനാളും ചൈന തങ്ങളെ വഞ്ചിക്കുകയായിരുന്നു. അവരെ ഭയപ്പെടുത്താനല്ല ഇത് പകരം അവരെ ശരിയായ വഴിയിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ തീരുമാനം രാജ്യത്തിന്റെ ഓഹരിവിപണിയെ ബാധിക്കുമെങ്കില്‍ ബാധിക്കട്ടേയെന്നുപറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ തനിക്കിഷ്ടമാണെങ്കിലും വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട് അവര്‍ ചെയ്യുന്നത് അനീതിയാണെന്നും പറഞ്ഞു. ചൈനയില്‍നിന്നുള്ള 3400 കോടി ഡോളറിന്റെ (2.3 ലക്ഷം കോടി രൂപ) ഉത്പന്നങ്ങള്‍ക്ക് ജൂലായില്‍ യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവയേര്‍പ്പെടുത്തിയിരുന്നു.

Advertisment