Advertisment

ഡാകാ പദ്ധതി മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്റ് ട്രംപ്

New Update

വാഷിങ്ടന്‍: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് എറൈവല്‍സ് പ്രോഗ്രാം മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. ഇങ്ങനെ സംഭവിച്ചാല്‍ ഇതിന്റെ ഉത്തരവാദിത്തം ഡമോക്രാറ്റുകള്‍ക്കാണെന്നും ട്രംപ് പറഞ്ഞു.

Advertisment

ഡാകായെക്കുറിച്ച് വ്യക്തമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ഒരുക്കമാണെന്നും എന്നാല്‍ ഡമോക്രാറ്റുകള്‍ അതിന് തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നു. അതിര്‍ത്തി സംരക്ഷിക്കണമെന്ന് ഡമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനുള്ള തന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

publive-image

അതിര്‍ത്തിയിലൂടെ ഒഴുകിയെത്തുന്ന മയക്കു മരുന്നുകള്‍ ഡമോക്രാറ്റുകള്‍ക്ക് പ്രശ്നമല്ലെന്നും ട്രംപ് പറയുന്നു.ഞാന്‍ പ്രസിഡന്റായിരിക്കുന്ന ഈ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത് തീര്‍ത്തും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അല്ലാതെ ലോട്ടറിയിലൂടെ ആയിരിക്കരുതെന്നും ട്രംപ് രണ്ടാമത്തെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

ഡമോക്രാറ്റുകളുടെ നിസ്സഹകരണം മൂലം ലക്ഷകണക്കിന് യുവാക്കളുടെ ഭാവിയാണ് അനിശ്ചിതത്തിലാക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പം എത്തിയവരോ, ഇവര്‍ക്ക് ഇവിടെ ജനിച്ച കുട്ടികളോ ആണ് ടാകാ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടേണ്ടത്.

us
Advertisment