Advertisment

ലോൺ വിവരങ്ങൾ മറച്ചുവച്ച് വാഹനങ്ങൾ റജിസ്ട്രേഷൻ നടത്തി വിറ്റു; ഒരാൾ കൂടി പിടിയിൽ

New Update

ആറ്റിങ്ങൽ: ലോൺ വിവരങ്ങൾ മറച്ചുവച്ച് വാഹനങ്ങൾ റജിസ്ട്രേഷൻ നടത്തി വിറ്റ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചിറയിൻകീഴ് മഞ്ചാടിമൂട് പണയിൽ വീട്ടിൽ അംബു എന്ന് വിളിക്കുന്ന പ്രവീൺ (36) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. തട്ടിപ്പു നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രവീൺ പിടിയിലാകുന്നത്. സംഭവത്തിൽ മുഖ്യ സൂത്രധാരൻ മുരുക്കുംപുഴ സ്വദേശി അനിൽ അലോഷ്യസിനെ നാല് മാസം മുൻപ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു.

Advertisment

publive-image

2012–13 കാലയളവിൽ നടന്ന തട്ടിപ്പിൽ പങ്കുള്ള നാല് പേരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പിടികൂടിയിരുന്നു. പ്രവീണിനെ കോടതിയിൽ ഹാജരാക്കി. പൊലീസ് പറയുന്നത്: ലോൺ തരപ്പെടുത്തി വാങ്ങുന്ന വാഹനങ്ങൾ വാങ്ങിയ ശേഷം ലോൺ വിവരങ്ങൾ മറച്ചുവച്ച് സ്ഥിരം റജിസ്ട്രേഷൻ നടത്തുന്നു. തുടർന്ന് ഈ വാഹനങ്ങൾ മാസങ്ങൾക്കകം വിൽക്കുകയായിരുന്നു പതിവ്. ധനകാര്യ സ്ഥാപനത്തിന് വേണ്ടി സ്വകാര്യ ഏജൻസിയാണ് ലോൺ എടുക്കുന്നയാളെ കുറിച്ച് അന്വേഷിച്ചത്.

ലോൺ തിരിച്ചടവ് മുടങ്ങിയതോടെ തട്ടിപ്പു മനസ്സിലാക്കി ധനകാര്യ സ്ഥാപനം വിവരം ആർടിഒയെ അറിയിക്കുകയും ആർടിഒ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഷോറൂമിൽ നിന്നും വാഹനം ഇറക്കുമ്പോൾ തന്നെ ലഭിക്കുന്ന താൽക്കാലിക റജിസ്ട്രേഷൻ സമയത്ത് വാഹനത്തെ സംബന്ധിച്ച ലോൺ അടക്കമുള്ള പൂർണ വിവരങ്ങൾ ആർടി ഓഫിസിൽ രേഖപ്പെടുത്തും. ഇത് സ്ഥിരം റജിസ്ട്രേഷൻ സമയത്ത് പരിശോധിക്കേണ്ടതാണ്.

എന്നാൽ ഇതിന് വിപരീതമായി ലോൺ വിവരങ്ങൾ മറച്ചുവച്ചുള്ള ആർസി ബുക്കാണ് ഇവർ കൈവശപ്പെടുത്തിയത്. തിരുവനന്തപുരം ആർടിഒയിൽ താൽക്കാലിക റജിസ്ട്രേഷൻ നേടിയ വാഹനങ്ങളുടെ സ്ഥിരം റജിസ്ട്രേഷൻ നേടിയത് ആറ്റിങ്ങൽ ആർടിഒയിൽ നിന്നാണ്. ഇത്തരത്തിൽ റജിസ്ട്രേഷൻ നടത്തിയതിന് പിന്നിൽ ചില ആർടിഒ ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

9 വാഹനങ്ങൾ താൽക്കാലിക റജിസ്ട്രേഷൻ നേടി പുറത്തിറക്കിയതിൽ എട്ടെണ്ണം സ്ഥിരം റജിസ്ട്രേഷൻ നേടി വിൽപന നടത്തി. ഒരെണ്ണം താൽക്കാലിക റജിസ്ട്രേഷൻ നേടിയെങ്കിലും സ്ഥിരം റജിസ്ട്രേഷൻ ലഭിച്ചിരുന്നില്ല. 7 വാഹനങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇനി രണ്ട് വാഹനങ്ങൾ കൂടി കണ്ടെടുക്കേണ്ടതുണ്ട്.

arrest report
Advertisment