Advertisment

പ്രവാസികൾക്ക് വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ അനുമതി വരുന്നു. കൈയ്യടിച്ചു പ്രവാസികള്‍ !

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ് ∙ പ്രവാസികൾക്ക് ജോലിയിൽ നിന്നു വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ അനുമതി നൽകുന്ന നിയമം അടുത്തവർഷം മുതൽ പ്രാബല്യത്തിൽ വരുന്നതായി റിപ്പോര്‍ട്ട്.

publive-image

55 വയസ്സു കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്കു പ്രത്യേക താമസവീസ അനുവദിക്കും. ഉപാധികളോടെ ഇതു പുതുക്കാനു൦ സൗകര്യമുണ്ടാകും . പ്രവാസികളുടെ ജീവിതത്തിലും യുഎഇയുടെ സമ്പദ് വ്യവസ്ഥയിലും ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് പുതിയ തീര്‍മാനം .

publive-image

ദീർഘവീക്ഷണമുള്ള നേതാക്കന്മാരുടെ മനുഷ്യത്വപരമായ തീരുമാനമെന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇതിനോട് പ്രതികരിച്ചത്. ദുബായിയെ രണ്ടാം വീടായി കാണുന്ന അനേകം പ്രവാസികൾക്ക് ആഹ്ലാദം പകരുന്ന തീരുമാനമാണിത് .

publive-image

ഇതുവഴി റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ആരോഗ്യരംഗം തുടങ്ങിയ മേഖകളിലെല്ലാം ഉണർവ്വുണ്ടാകുമെന്നും കോർപറേറ്റുകൾക്കും പ്രഫഷണലുകൾക്കും മാത്രമല്ല ഈ രാജ്യ നിർമിതിക്ക് കഷ്ടപ്പെട്ട ഏറെപ്പേർക്കും ഇവിടം കേന്ദ്രമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

പുതിയ നീക്കം യു എ ഇയില്‍ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറെ ഗുണം ചെയ്യുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. രവിപിള്ള പ്രതികരിച്ചു. പ്രത്യേകിച്ച് ഇവിടെ ഫ്ലാറ്റുകൾ വാങ്ങാനും മറ്റും ആഗ്രഹിക്കുന്നവർക്ക്. തവണ വ്യവസ്ഥയിലും അത് വാങ്ങാനാകും.

uae
Advertisment