Advertisment

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യുജിസി; ലിസ്റ്റില്‍ ഇടം പിടിച്ച് കേരളവും

New Update

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ റിപ്പോര്‍ട്ട്. ഈ സര്‍വകലാശാലകളില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലും ഒരെണ്ണം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

കേരളത്തില്‍ സെന്റ് ജോണ്‍സ് എന്ന സ്ഥാപനത്തെയാണ് യു ജി സി വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്താണ് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷങ്ങളായി വ്യാജ സര്‍വകലാശാല പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു സ്ഥലവും സര്‍വകലാശാലയും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കേരളത്തിന് പുറമെ പോണ്ടിച്ചേരി, അലിഗഡ്, ബിഹാര്‍, റൂര്‍ക്കേല, ഒഡിഷ, കാണ്‍പൂര്‍, പ്രതാപ്ഗഞ്ച്, മഥുര, കാണ്‍പൂര്‍, നാഗ്പൂര്‍, കര്‍ണാടകം എന്നിവിടങ്ങളില്‍ ഓരോ സ്ഥാപനങ്ങളും അലഹബാദില്‍ രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Advertisment