Advertisment

എന്റെ കുട്ടി എന്നോട് ചോദിച്ചു, എന്തിനാണ് റഷ്യക്കാര്‍ ഞങ്ങളെ ആക്രമിച്ചത്? റഷ്യ ഞങ്ങളോട് ഇത്രയും ഭയാനകമായ കാര്യങ്ങള്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ അവനോട് എന്താണ് പറയേണ്ടത്? ഉക്രെയ്‌നില്‍ കുടിയിറക്കപ്പെട്ടവര്‍ പറയുന്നു

New Update

കൈവ്: ഉക്രെയ്‌നിനുള്ളില്‍ കുടിയിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ടാനിയ മെലെഷ്‌ചെങ്കോയും പ്രതീക്ഷയിലാണ് ജീവിക്കുന്നത്. ഒരു ദിവസം കിഴക്കന്‍ ഉക്രെയ്‌നിലെ ലുഹാന്‍സ്‌കിലെ സ്വറ്റോവിലേക്ക് പോകാന്‍ കഴിയുമെന്ന് ടാനിയ പ്രതീക്ഷിക്കുന്നു.

Advertisment

publive-image

ഉടന്‍ തന്നെ ക്രാസ്‌ന നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന റഷ്യന്‍ അധിനിവേശ പട്ടണത്തിലെ മാതാപിതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ തനിക്ക് കഴിയുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാനം താനും മകനും തനിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതെങ്ങനെയെന്ന് വിവരിക്കുമ്പോള്‍ മുന്‍ ലോക്കല്‍ വാട്ടര്‍ കമ്മീഷന്‍ ജീവനക്കാരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവര്‍ ഏകദേശം 400 കിലോമീറ്റര്‍ സഞ്ചരിച്ച് വിശാലവും മിനുസമാര്‍ന്നതുമായ ഡിനിപ്രോ നദിയിലും ഡിനിപ്രോ നഗരത്തിന്റെ ആപേക്ഷിക സുരക്ഷയിലും എത്തി.

'ഞങ്ങള്‍ ക്ഷീണിതരാണ്,' നഗരത്തിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്കുള്ള ഒരു അഭയകേന്ദ്രത്തില്‍ കഴിയവെ മെലെഷ്‌ചെങ്കോ സിബിസി ന്യൂസിനോട് പറഞ്ഞു.

'എന്റെ കുട്ടി ആദ്യം എന്നോട് ചോദിച്ചു, എന്തിനാണ് റഷ്യക്കാര്‍ ഞങ്ങളെ ആക്രമിച്ചത്? ഞാന്‍ അവനോട് എന്താണ് പറയേണ്ടത്? റഷ്യ ഞങ്ങളോട് ഇത്രയും ഭയാനകമായ കാര്യങ്ങള്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്റെ കുട്ടി എന്നോട് ശരിക്കും മുതിര്‍ന്ന ഒരു ചോദ്യം ചോദിച്ചു, പക്ഷേ അവന് എട്ട് പ്രായം വയസ്സ് മാത്രം. എപ്പോള്‍ വീട്ടിലേക്ക് തിരികെ പോകുമെന്ന് അവന്‍ എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് ഉത്തരങ്ങള്‍ പോലുമില്ല. ഞങ്ങള്‍ക്ക് ഇപ്പോഴും ഒരു വീടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല.' മെലെഷ്‌ചെങ്കോ പറഞ്ഞു.

തനിക്ക് തിരികെ പോകാന്‍ ഒരു കുടുംബമുണ്ടോ എന്ന് പോലും മെലെഷ്‌ചെങ്കോയ്ക്ക് അറിയില്ല. അച്ഛന്‍ ലോക്കല്‍ വാട്ടര്‍ കമ്മീഷന്‍ മാനേജരായിരുന്നു; അദ്ദേഹത്തോടും മേഖലയിലെ മറ്റ് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഉക്രേനിയന്‍ രേഖകളും പാസ്പോര്‍ട്ടുകളും റഷ്യന്‍ രേഖകളിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. അദ്ദേഹം വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ വസന്തകാലത്ത് അദ്ദേഹത്തെ ദിവസങ്ങളോളം കാണാതായി. ഒടുവില്‍ നഗരത്തിനടുത്തുള്ള ഒരു കുഴിയില്‍ ജീവനോടെ കണ്ടെത്തി.

അഞ്ച് മാസത്തിലേറെയായി ആരോഗ്യസ്ഥിതി കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അച്ഛനുമായോ അമ്മയുമായോ മെലെഷ്‌ചെങ്കോ സംസാരിച്ചിട്ടില്ല.'എനിക്ക് വേണ്ടത് അവരുടെ ശബ്ദം കേള്‍ക്കുക എന്നതാണ്,'' അവള്‍ പറഞ്ഞു. മെലെഷ്‌ചെങ്കോയുടെ ഭര്‍ത്താവ് രക്ഷപ്പെട്ട് ഡിനിപ്രോയില്‍ അവരോടൊപ്പം ചേര്‍ന്നു. ഇപ്പോള്‍ അഭയകേന്ദ്രത്തില്‍ വീണ്ടും അവര്‍ ഒന്നിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ജോലിയും അപ്പാര്‍ട്ട്‌മെന്റും അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഉക്രെയ്നിലെ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ ലോകത്തിന്റെ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരിലാണ്,  5.3 ദശലക്ഷം ഉക്രേനിയക്കാര്‍ യുദ്ധം കാരണം സ്വന്തം രാജ്യത്തിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment