Advertisment

റഷ്യ അത്യാധുനിക സര്‍മാറ്റ് ആണവ മിസൈല്‍ സംവിധാനം 'കോംബാറ്റ് ഡ്യൂട്ടി'യില്‍ ഉള്‍പ്പെടുത്തി

പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി യൂറി ബോറിസോവ് പറഞ്ഞതായി റഷ്യയുടെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

New Update
russia

വടക്കുപടിഞ്ഞാറൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് ലോഞ്ച് പാഡിൽ നിന്ന് 2018-ൽ പരീക്ഷണ വിക്ഷേപണത്തിനിടെ ഒരു സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പൊട്ടിത്തെറിച്ചു [ഫയൽ: എപി ഫോട്ടോ വഴി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ് സർവീസ്]

മോസ്‌കോ: യുദ്ധ മേഖലയിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും വലിയ ആശങ്കകള്‍ നിറച്ചു കൊണ്ട് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം പ്രയോഗിക്കാനൊരുങ്ങുന്നു. റഷ്യയുടെ ശത്രുക്കളെ അവരുടെ ഭീഷണികളെക്കുറിച്ച് 'രണ്ടുവട്ടം ചിന്തിക്കാന്‍' പ്രേരിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ മോസ്‌കോയില്‍ എത്തിച്ചതായി രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയുടെ തലവന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisment

 

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ തലവന്‍ യൂറി ബോറിസോവ് പുറത്തു വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സര്‍മാറ്റ് മിസൈലുകള്‍ ''യുദ്ധ മേഖലയിലെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.'' എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. 'സര്‍മാറ്റ് സ്ട്രാറ്റജിക് സിസ്റ്റം കോംബാറ്റ് അലേര്‍ട്ട് സ്വീകരിച്ചു,' റോസ്‌കോസ്‌മോസ് മേധാവിയെ ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന ടാസ് വാര്‍ത്താ ഏജന്‍സി ഇന്നു പുലര്‍ച്ചെ റിപ്പോര്‍ട്ട് ചെയ്തു.

'വിദഗ്ധരുടെ കണക്കനുസരിച്ച്, ഉത്തര, ദക്ഷിണ ധ്രുവങ്ങളിലും ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും 10 ടണ്‍ വരെ ഭാരമുള്ള ആണവായുധങ്ങളെ എത്തിക്കാന്‍ ഈ മിസൈലുകള്‍ക്കാകും. റഷ്യ സര്‍മാറ്റിനെ യുദ്ധസജ്ജരാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വെള്ളിയാഴ്ച പറഞ്ഞു. റഷ്യയുടെ ആയുധപ്പുരയിലെ നിരവധി നൂതന ആയുധങ്ങളിലൊന്നായ സര്‍മാറ്റ് ഉടന്‍ വിന്യാസത്തിന് തയ്യാറാകുമെന്ന് പുടിന്‍ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.

 

war news ukraine russia war
Advertisment