Advertisment

‘നിനക്ക് കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്’; അങ്കിളിന്റെ പുതിയ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തറിങ്ങി. അല്പം വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി സിനിമയില്‍ വേഷമിടുന്നത്.

Advertisment

publive-image

‘കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അല്‍പം നെഗറ്റീവായ കഥാപാത്രമാണ് മമ്മൂട്ടി വേഷമിടുന്നത്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്ന് സംവിധായകന്‍ നേരെത്ത പറഞ്ഞിരുന്നു.

കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാര്‍ത്തിക, തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Advertisment