Advertisment

സുന്ദര(രി)ന്‍ : ഉണ്ണി മുകുന്ദന്‍ ഇങ്ങനെ ആയി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പിങ്ക് നിറത്തിലുള്ള സാരിയും കറുത്ത നിറമുള്ള ബ്ലൗസുമണിഞ്ഞ് നിൽക്കുന്ന അതിസുന്ദരിയായ ഈ 'യുവതി' യാണ് നടന്‍ ഉണ്ണി മുകുന്ദന്‍ . സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഈ ചിത്രം 'ബെറ്റർ ഹാഫ്' എന്ന തലക്കെട്ടോടെ ഉണ്ണിമുകുന്ദൻതന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യ തന്ത്ര'ത്തില്‍ പെണ്‍വേഷത്തിലാണ് ഉണ്ണി മുകുന്ദനെത്തുന്നത്. പെണ്‍വേഷത്തിനായി ഉണ്ണി മുകുന്ദൻ മേക്കപ്പ് ചെയ്യുന്നതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

publive-image

മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്യുന്നതും പുരികം ത്രെഡ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം. മെയ്ക്കപ്പിന് ശേഷം സാരി ഉടുത്തു വരുന്ന ഉണ്ണി മുകുന്ദനെ കണ്ടാല്‍ പെണ്ണാണെന്നേ ആരും പറയൂ.

മുഹമ്മദ്ദ് ഫൈസലാണ് ചിത്രത്തിന്റെ നിർമാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ, കൈതപ്രവും അനില്‍ പനച്ചൂരാനും രചിക്കുന്ന വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ക്യാമറ, പ്രദീപ് നായര്‍, എഡിറ്റിങ് കെ ആര്‍ രജിത്‌.

അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ സായ്കുമാര്‍ ഹരീഷ് കമാരന്‍, രമേഷ് പിഷാരടി, ബിജു പപ്പന്‍ എന്നിവരും അഭിനയിക്കുന്നു .

malayala cinema unni mukundan
Advertisment