Advertisment

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗം ചെറുത്ത 15കാരിയെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; മൂന്ന് പേര്‍ അറസ്റ്റില്‍

New Update

ലക്‌നൗ: പീഡനശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ടെറസില്‍ നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി യുപി പൊലീസ്. അതേസമയം പപെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷക്കീല്‍, ജുനൈദ് കൂടാതെ ഇവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പ്രതികളും പെണ്‍കുട്ടിയും ഒരേ പ്രദേശത്തു തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ പെണ്‍കുട്ടിയെ ഷക്കീല്‍, ജുനൈദ് എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ഒരു കെട്ടിടത്തിലെ ടെറസിലെത്തിച്ചു. ഇവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഇതോടെ ഇവര്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്നും വലിച്ചെറിയുകയായിരുന്നു.

പ്രതികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിലും വീഴ്ചയിലും ഗുരുതര പരിക്കേറ്റ കുട്ടിയെ അസംഗഢിലെ ആശുപത്രിയില്‍ ചികിത്സിയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

ഹാഥ്‌രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ തന്നെ സംസ്ഥാനത്തെ നാണക്കേടിലാക്കി നിരവധി പീഡനസംഭവങ്ങളും ബലാത്സംഗക്കൊലപാതകങ്ങളും തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

 

rape case up news
Advertisment