Advertisment

ലയണൽ മെസിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം, മെസ്സി ലോറസ് പുരസ്കാരം നേടുന്നത് രണ്ടാം തവണ

New Update

publive-image

Advertisment

പാരിസ്: ലയണൽ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസ്സി നേടുന്നത്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ വിജയത്തിന് ശേഷം ഈ വർഷത്തെ മികച്ച ടീമായി അർജന്റീനയും ലോറസ് പുരസ്‌കാരത്തിന് അർഹരായി.

ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്. ഇന്നലെ പാരിസിൽ നടന്ന പുരസ്‌കാര ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

ഹോളിവുഡ് സിനിമ മേഖലയിലുള്ളവരും കായിക രംഗത്തുള്ളവരുമാണ് അവിടെ സന്നിഹിതാരായിരുന്നു. കായിക നേട്ടങ്ങൾക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന എല്ലാ വർഷവും നടത്തുന്ന ഒരു അവാർഡ് ചടങ്ങാണ് ലോറസ് പുരസ്കാരം. റോജർ ഫെഡറർ, റാഫേൽ നദാൽ, മൈക്കൽ ഷൂമാക്കർ, ഉസൈൻ ബോൾട്ട് എന്നിവരെല്ലാം ഈ ബഹുമതി നേടിയിട്ടുണ്ട്.

Advertisment