Advertisment

നിഷ സാരംഗ് വിവാദം - ജനപ്രിയ സീരിയല്‍ 'ഉപ്പും മുളകും' തുടര്‍ സംപ്രേഷണം താല്‍ക്കാലികമായി നിലച്ചു. പ്രശ്നപരിഹാരത്തിന് തീവ്രശ്രമം !

New Update

publive-image

Advertisment

കൊച്ചി : മോശം പെരുമാറ്റം നടത്തിയതിനെ എതിര്‍ത്തതാണ് ഉപ്പും മുളകും സീരിയലില്‍നിന്ന് നായിക നടി നിഷാ സാരംഗ് പിന്മാറിയതോടെ ഇന്ന് മുതല്‍ പരിപാടിയുടെ തുടര്‍ സംപ്രേഷണം താല്‍ക്കാലികമായി നിലച്ചു.

ഇന്ന് പരിപാടി തുടരേണ്ടതിനു പകരം പഴയ എപ്പിസോഡിന്‍റെ പുനസംപ്രേഷണമാണ് ടെലികാസ്റ്റ് ചെയ്തത്. നിലവിലെ ചാനല്‍ പരിപാടികളില്‍ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള പരിപാടിയാണ് ഉപ്പും മുളകും . അതേസമയം നിഷയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ചാനല്‍ അധികൃതരുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് നീക്കം.

publive-image

''ഉപ്പും മുളകും'' എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗാണ് അതേ സീരിയലിന്റെ സംവിധായകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിലെ അഭിമുഖത്തിലാണ് സീരിയല്‍ സംവിധായകനില്‍നിന്നു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയത്. അന്യായകാരണങ്ങള്‍ നിരത്തി സീരിയലില്‍നിന്നു പുറത്താക്കി.

publive-image

മോശമായി പെരുമാറിയ സംവിധായകനെ എതിര്‍ത്തതാണ് പ്രശ്‌നം നിഷ പറഞ്ഞു. സംവിധായകനില്‍നിന്നു മുമ്പും മോശപ്പെട്ട അനുഭവങ്ങളുണ്ടായി. അസഭ്യവാക്കുകള്‍ പ്രയോഗിച്ചു. അതിരു കടന്നപ്പോള്‍ ചാനല്‍ എം.ഡിയെ പരാതി അറിയിച്ചു. സംവിധായകനെ എം.ഡി. താക്കീത് ചെയ്തു. ഇതിന്റെ പകയോടെയാണ് പിന്നീട് പെരുമാറിയിട്ടുള്ളത്.

publive-image

അമേരിക്കയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ അനുവാദം വാങ്ങാതെ പോയതുകൊണ്ടാണ് സീരിയലില്‍നിന്നു പുറത്താക്കിയതെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്. ഇത് അന്യായമാണ്. ചാനലിനെ ഔദ്യോഗികമായി അറിയിച്ചശേഷമാണ് അമേരിക്കയിലേക്കു പോയത്. പോകുന്ന കാര്യം വാക്കാല്‍ സംവിധായകനെ അറിയിക്കുകയും ചെയ്തിരുന്നു.

publive-image

ഇനിയും തുടരാന്‍ സാധിക്കില്ല. സംവിധായകനെ മാറ്റാതെ ഉപ്പും മുളകിലും അഭിനയിക്കില്ല. അല്ലാത്തപക്ഷം, മോശമായ അനുഭവമുണ്ടാകില്ലെന്നു ചാനല്‍ അധികൃതര്‍ ഉറപ്പുനല്‍കണമെന്നും നിഷ ആവശ്യപ്പെട്ടു.

malayala cinema uppum mulakum
Advertisment