Advertisment

അപ്‌സ്റ്റോക്ക്‌സില്‍ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാജ്യത്തെ മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ അപ്‌സ്റ്റോക്ക്‌സിന്റെ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു. ഈ വര്‍ഷം ഡിസംബറോടെ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ ഇരട്ടിയാക്കാനാണ് അപ്‌സ്റ്റോക്ക്‌സ് ലക്ഷ്യമിടുന്നത്. 2019 ഒക്ടോബറിനു ശേഷം ആറര ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആര്‍എസ്‌കെവി സെക്യൂരിറ്റീസ് ഇന്ത്യ എന്നു കൂടി അറിയപ്പെടുന്ന അപ്‌സ്റ്റോക്കിന്റെ ആകെയുളള ഉപഭോക്താക്കളില്‍ 75 ശതമാനത്തോളം 35 വയസിനു താഴെയുള്ളവരാണ്. ഒരു വര്‍ഷത്തിലേറെയായി ചെറുകിട പട്ടണങ്ങളില്‍ നിന്ന് വളരെയേറെ ഉപഭോക്താക്കളെയാണ് അപസ്റ്റോക്ക് ആകര്‍ഷിച്ചിട്ടുള്ളത്. കമ്പനിയുടെ ആകെ ഉപഭോക്താക്കളില്‍ 80 ശതമാനത്തിലേറെയും കണ്ണൂര്‍, തിരുവള്ളൂര്‍, ഗുണ്ടൂര്‍ പോലുള്ള രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ നിന്നാണ്.

അപ്‌സ്റ്റോക്കിന്റെ ഉപഭോക്തൃനിര പത്തു ലക്ഷം എന്ന നാഴികക്കല്ലു കടന്നത് ഉപഭോക്താക്കളും ട്രേഡര്‍മാരും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് അപ്‌സ്റ്റോക്ക് സഹ സ്ഥാപകന്‍ രവികുമാര്‍ ചൂണ്ടിക്കാട്ടി. 2020 ഡിസംബറോടെ അടുത്ത പത്തു ലക്ഷം ഉപഭോക്താക്കളുടെ കൂടി രജിസ്‌ട്രേഷന്‍ എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

upstocks registration
Advertisment