Advertisment

എ.ബി വാജ്‌പേയി - നെഹ്‌റുവിനെയും വിസ്മയിപ്പിച്ച വാക്ചാതുര്യം ; 'ഒരാള്‍ക്കു പ്രസംഗിക്കാന്‍ വാചാലത മതി. പക്ഷേ നിശ്ശബ്ദനായിരിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം'

New Update

1958 ഓഗസ്‌റ്റ് 19ന് ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ തന്നെ വാജ്‌പേയി കസറി. ആ യുവാവിന്റെ പ്രസംഗം കേട്ട് അദ്‌ഭുതപ്പെട്ടുപോയവരിൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവുമുണ്ടായിരുന്നു. പാർലമെന്റിൽ അന്നുവരെ പ്രധാന പ്രസംഗങ്ങൾ ഇംഗ്ലിഷിലായിരുന്നു. വാജ്‌പേയി ആ പതിവു തിരുത്തിക്കുറിച്ചു;

Advertisment

publive-image

ഹിന്ദിയിൽ പ്രസംഗിച്ച്. വിദേശനയമായിരുന്നു വിഷയം. എല്ലാ രാജ്യാന്തര പ്രശ്‌നങ്ങളിലും ഇന്ത്യ ഇടപെടണമെന്നതായിരുന്നു അക്കാലത്ത് നെഹ്‌റുവിന്റെ രീതി. ഇതിനെ കളിയാക്കി അന്നു വാജ്‌പേയി പ്രസംഗിച്ചു- ‘ഒരാൾക്കു പ്രസംഗിക്കാൻ വാചാലത മതി. പക്ഷേ നിശ്ശബ്‌ദനായിരിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശ്ശബ്‌ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു’.

publive-image

നെഹ്‌റുവിന് ആ പ്രയോഗം ഇഷ്‌ടപ്പെട്ടു. മറുപടി പറഞ്ഞപ്പോൾ അതിനെ നെഹ്‌റു പുകഴ്‌ത്തി. ഒരിക്കൽ ‘ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നു നെഹ്‌റു തന്നെ വാജ്‌പേയിയെ വിശേഷിപ്പിച്ചു. അതു സത്യമായി. 1996 മേയ് 16 മുതൽ 1996 ജൂൺ ഒന്നു വരെയും പിന്നീട് 1998 മാർച്ച് 19 മുതൽ 2004 മേയ് 19 വരെയും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനു മുൻപ് മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മാർച്ച് 26 മുതൽ 1979 ജൂലൈ 28 വരെ വിദേശകാര്യമന്ത്രിയായിരുന്നു.

Advertisment