Advertisment

കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി ; തീവ്രഹിന്ദുത്വ പ്രചാരണങ്ങളിൽനിന്ന് എക്കാലവും അകന്നു നിന്ന നേതാവ്‌

New Update

ആദ്യം 13 ദിവസവും പിന്നീടു 13 മാസവും അതിനുശേഷം അഞ്ചു വർഷത്തോളവും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി കേന്ദ്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രിയാണ്. അയോധ്യാ പ്രക്ഷോഭം ഉയർത്തിയ അനുകൂല സാഹചര്യത്തിലൂടെയാണു ബിജെപി അധികാരത്തിലേക്ക് എത്തിയതെങ്കിലും തീവ്രഹിന്ദുത്വ പ്രചാരണങ്ങളിൽനിന്ന് എക്കാലവും അകന്നു നിന്ന നേതാവായിരുന്നു വാജ്‌പേയി.

Advertisment

publive-image

അദ്ദേഹത്തിന്റെ കാലത്തെ ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആണവ പരീക്ഷണം. പാക്കിസ്‌ഥാനുമായി സൗഹൃദം സ്‌ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ലോകശ്രദ്ധ ആകർഷിച്ചു. രാജ്യത്തു സാമ്പത്തിക രംഗത്തും അടിസ്‌ഥാന വികസന രംഗത്തും ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങളും പദ്ധതികളും അദ്ദേഹം കൊണ്ടുവരികയും ചെയ്‌തു.

പുരസ്കാരങ്ങൾ:

∙ 1992 ൽ പത്മവിഭൂഷൺ

∙ 1993 ൽ കാൻപുർ യൂണിവേഴ്സിറ്റി ഡിലിറ്റ്

∙ 1994 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ്

∙ 2015 ൽ ഭാരത രത്നം

Advertisment