Advertisment

വരത്തനിലെ ‘നീ പ്രണയമോതും’ വീഡിയോ ഗാനം നാളെ പുറത്തിറങ്ങും

author-image
ഫിലിം ഡസ്ക്
New Update

Image result for varathan

Advertisment

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തനിലെ നീ പ്രണയമോതും എന്ന് തുടങ്ങുന്ന വീഡിയോ ഗാനം നാളെ പുറത്തുവിടും. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആഗസ്റ്റ് 13 ന് പുറത്തുവിട്ടിരുന്നു. ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ശ്രീനാഥ് ഭാസിയും നസ്രിയയും ഗാനമാലപിച്ചിട്ടുണ്ട്.

Image result for varathan

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിലുണര്‍ത്തിയിരിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.

Image result for varathan

 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമല്‍നീരദ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. സംഗീതം സുഷിന്‍ ശ്യാം. ഓഗസ്റ്റ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Fahad Fasil
Advertisment