Advertisment

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് കോട്ടയത്ത് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക:വീരശൈവ സംയുക്ത സമിതി

author-image
ജോസ് ചാലക്കൽ
New Update

കോട്ടയം: കേരളത്തിലെ വിവിധ വീരശൈവ സമുദായ സംഘടനകളുടെ കൂട്ടായ്മ ചേര്‍ന്ന് വീരശൈവ സംയുക്ത സമിതിക്ക് രൂപം നല്‍കി. കോട്ടയം വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ ചേര്‍ന്ന രൂപീകരണയോഗം ഓള്‍ ഇന്ത്യ വീരശൈവസഭ സംസ്ഥാന ജനറല്‍സെക്രട്ടറി കെ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എ എന്‍ സുരേന്ദ്രന്‍ പിള്ള അധ്യക്ഷനായി. കോട്ടയത്ത് വീരശൈവര്‍ക്ക് അനുവദിച്ച എയ്ഡഡ് കോളേജ് റദ്ദ് ചെയ്തത് സര്‍ക്കാര്‍ പുന:പരിശോധന നടത്തണമെന്നും ആസന്നമായിരിക്കുന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പില്‍ വീരശൈവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നും വിവിധ രാഷ്്ട്രീയ പാര്‍ട്ടികളോട് യോഗം ആവശ്യപ്പെട്ടു.

മുന്നോക്കത്തില്‍ പിന്നോക്കം നില്‍ക്കുന്ന വീരശൈവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയതില്‍ വീരശൈവ സംയുക്ത സമിതി സ്വാഗതം ചെയ്തു. വരും ദിവസങ്ങളില്‍ വീരശൈവ സംയുക്ത സമിതി കേരളത്തില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കാനും കോവിഡിനുശേഷം കേരളത്തില്‍ മഹാസംഗമം നടത്താനും യോഗം തീരുമാനിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുനന്‍ (പാലക്കാട്), മധു (ഇടപ്പാള്‍), സുബ്രഹ്‌മണ്യന്‍ (പത്തനം തിട്ട), ബിനീത (മലപ്പുറം), ലതിക (പാലക്കാട്), നിഷ (തൃത്താല), ശ്രീകുട്ടന്‍ (കണ്ണാടി) , രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എസ് ആര്‍ മല്ലികാര്‍ജ്ജുനന്‍ (രക്ഷാധികാരി), എ എന്‍ സുരേന്ദ്രന്‍പിള്ള (ജനറല്‍ കണ്‍വീനര്‍), എന്‍ സുരേഷ്‌കുമാര്‍ (ജോ. കണ്‍വീനര്‍), കെ ഗോകുല്‍ദാസ് (ചെയര്‍മാന്‍), അജിത്, മീനാക്ഷിയമ്മ, ലതിക, ശ്രീകുട്ടന്‍, കണ്ണാടി, രവി ആര്‍ മുടപ്പല്ലൂര്‍, രവി കെ കഞ്ചിക്കോട്, മുരുകന്‍, സി കഞ്ചിക്കോട് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

veerashaiva saba
Advertisment