Advertisment

വാര്‍ത്താ അവതരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വേണുവിന് മുന്‍കൂര്‍ ജാമ്യം; കേസ് റദ്ദ് ചെയ്യാനായി വേണു ഹൈക്കോടതിയെ സമീപിച്ചേക്കും

New Update

കൊല്ലം: വാര്‍ത്താ അവതരണത്തിനിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന് ആശ്വാസം. വേണുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇനി നടക്കില്ല. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വേണുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജഡ്ജി സി. ജയചന്ദ്രനാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയതോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പൊലീസിന് കഴിയാത്ത സ്ഥിതി വരും. എന്നാലും കേസുമായി മുന്നോട്ട് പോകാം. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കണം. ഈ സാഹചര്യത്തില്‍ കേസ് തന്നെ ഇല്ലാതാക്കാന്‍ വേണു ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Advertisment

publive-image

ആലുവ തീവ്രവാദികളുടെ റിപ്പബ്ലിക്കോ? മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈമില്‍ നടന്ന ഡിബേറ്റിലെ ചര്‍ച്ചയുടെ ടാഗ് ഇങ്ങനെയായിരുന്നു. വിവാദമായ ഈ ചര്‍ച്ചാവിഷയത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വേണു ബാലകൃഷ്ണനെതിരെ പരാതി പൊലീസില്‍ നല്‍കിയത്. ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്.

ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് ഔവര്‍ ഡിബേറ്റില്‍ ചര്‍ച്ച ആരംഭിച്ച് കൊണ്ട് വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലാണെന്ന് പരാതിയില്‍ പറഞ്ഞു. പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്.

ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്ബ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്‍ ഉസ്മാന്‍ വിഷയത്തിലെ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്. ഇതിന്റെ പേരിലാണ് കേസ്.

Advertisment