കൊച്ചി: ക്രൈസ്തവ സമൂഹത്തെയും കന്യാസ്ത്രീകളെയും യൂട്യൂബിലൂടെ അപമാനിക്കുന്ന സാമുവല്‍ കൂടല്‍ എന്നയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വന്ന ഒരു വീഡിയോക്ക് പിന്നിലും ഇയാളാണെന്നാണ് സൂചന.
ഇതിനെതിരെ പ്രതിഷേധവുമായി കെസിബിസി രംഗത്ത് വന്നിരുന്നു. സാമുവല്‍ കൂടലിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് കെസിബിസിയുടെ ആരോപണം.
സാമുവല്‍ കൂടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പീരുമേട് എംബിസി കോളേജ് അധ്യാപിക മരിയ ജോസഫ് യൂട്യൂബിലിട്ട ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്.