ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രം ചെയ്തപ്പോള്‍ സംവിധായകന്‍ തന്‍റെ മുന്‍പില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചുവെന്ന്‍ നടി വിദ്യാ ബാലന്‍ . ആ കഥാപാത്രത്തെ ബഹുമാനിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത് .
ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെയെല്ലാം കാറ്റില്‍ പറത്തിയത് ആ ചിത്രത്തിലെ അഭിനയമായിരുന്നു. അതേസമയം 'തുമാരി സുലു എന്ന ചിത്രം തിരഞ്ഞെടുത്തപ്പോള്‍ അമ്മയെയാണ് ഓര്‍മ്മ വന്നത്.
ജോലിയും വീട്ടുകാര്യവും ഒരുപോലെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന തിരിച്ചറിവും ആ ചിത്രം തനിക്കു നല്‍കിയതായി വിദ്യ ബാലന്‍ പറയുന്നു.