Advertisment

കിടിലന്‍ മേക്കോവറില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ മേക്കിംഗ് വീഡിയോ;അണിയറയില്‍ ഒരുങ്ങുന്നത് അടാര്‍ പടം

author-image
ഫിലിം ഡസ്ക്
New Update

Advertisment

സീതാകാത്തി എന്ന സിനിമയില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. ചിത്രത്തിനായി ഗംഭീരമേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയ്യും സംവിധായകന്‍ ബാലാജി തരണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

Image result for സീതാകാത്തി

ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നില്‍. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയില്‍ പോയിരുന്നു.

Image result for സീതാകാത്തി

നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂര്‍ത്തിയായത്. മേക്കപ്പ് അഴിക്കാന്‍ വേണ്ടി വരുന്ന സമയം ഒരുമണിക്കൂര്‍. ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ് നായിക. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും താരങ്ങളാണ്.

?t=70

Advertisment