വിഷു ഓർമ്മകൾ

സീമ രെജിത്, കുവൈറ്റ്
Saturday, April 14, 2018

പോയ വർഷം വിഷു ഓർമ്മകൾ എന്നെ കൂട്ടികൊണ്ടു പോയത് കുട്ടിക്കാലത്തു ഞാൻ കാത്തിരിക്കാറുണ്ടായിരുന്ന ഗൃഹാതുര ഓർമ്മകളിലേക്ക് ആണ് .എത്ര വേഗത്തിൽ ആണ് നാലു ഋതുക്കൾ എന്നെ കടന്നു പോയത് ഈ മണലാരണ്യത്തിൽ നമുക്ക് രണ്ടു ഋതുക്കൾ മാത്രം ആണ് ഉള്ളത്.നാട്ടിലെ വിഷു ചുട്ടുപൊള്ളിക്കുന്ന മീന ചൂടിൽ ആണെങ്കിൽ എവിടെയും ചൂടുള്ള കാലമാണ് ഇത്..

നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ ഗ്രീഷ്മം അഥവാ വേനൽക്കാലം. വസന്തത്തിനു ശേഷമുള്ള ഗ്രീഷ്മ കാലത്തു സൂര്യന്റെ ചുടുചുംബനം കൊതിച്ചു ഒരു കുസൃതിക്കാരിയുടെ നാണത്തോടെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നപ്പൂക്കൾ എല്ലാ വേനൽക്കാലത്തും നമ്മെ വിഷുവിന്റെ വരവ് അറിയിക്കുന്നു .

ഈ വിഷുക്കാലം എന്നും എന്റെ മനസ്സിന്റെ കോണിൽ ഉണ്ടായിരിക്കും എന്തെന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു അവധിക്കാല യാത്രക്ക് ഞങ്ങൾ തായ്‌ലൻഡ് യിൽ ചെന്നിറങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റത് കണിക്കൊന്നപ്പൂക്കൾ ആണ്. ഞങ്ങൾ സഞ്ചരിച്ച നഗരപാതകളിലും ഗ്രാമത്തിലും എന്നെ വല്ലാതെ ആകർഷിച്ചത് കൊന്നപ്പൂക്കൾ ആണ്, വിമാനം ഇറങ്ങി ഹോട്ടലിലേക്കുള്ള യാത്രയിൽ ഞാൻ വളരെ ഏറെ അമ്പരപ്പോടെ കാഴ്ചകൾ കാണുകയായിരുന്നു, കൊന്നപ്പൂക്കൾ എന്നെ നമ്മുടെ നാട്ടിൽ എത്തിച്ചപ്പോലെ ആയിരുന്നു.വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം . ഓർമ്മകളിലെ വിഷു എന്ന വാക്കിന്റെ മധുരം എന്നും മനസ്സിൽ നിറയ്ക്കാനായ് കൊളുത്തി വെച്ച ചിരാതുകൾ പോലെ കൊന്നകളിലെങ്ങും തിളങ്ങി ആടുന്ന കൊന്നപ്പൂക്കൾ .

ഈ വേനൽ അവധിക്കു ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോകാൻ പറ്റാത്ത ഒരു ചെറിയ സങ്കടം മാറിയത് വെള്ളാനകളുടെ നാട്ടിൽ എത്തിയപ്പോഴാണ്. എവിടെയും നമ്മുടെ നാട്ടിലെ ചെടികളും വൃക്ഷങ്ങളും പക്ഷികളും . ഏറെ സന്തോഷം അനുഭവപ്പെട്ടത് കേരളത്തിൽ പോലും കാണാൻ കഴിയാത്ത അത്ര കൊന്നമരങ്ങൾ അവിടെ സംരക്ഷിക്കുന്നത് കണ്ടപ്പോൾ വളരെ അധികം കുളിർമ്മ അനുഭവപെട്ടു . ഒരു വിഷു കണി ഒരുക്കാനുള്ള ചക്ക,മാങ്ങാ, തേങ്ങാ , പഴം തുടങ്ങി എല്ലാ ഫലങ്ങളും അവിടെ സുലഭമായി കാണാൻ കഴിഞ്ഞു. ഇവിടെ ഇപ്പോൾ ആകെയുള്ള സന്തോഷം ആഘോഷങ്ങൾ ഏതു തന്നെ ആയാലും നമുക്ക് ആഘോഷിക്കാന് നാട്ടിലെ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ധാരാളം ഗ്രോസറി സ്റ്റോറുകൾ ഇവിടെ ഉണ്ട്.

അവിടെ ചെല്ലുമ്പോൾ കാണുന്ന തിരക്കുകൾ സന്തോഷം തരുന്നവയാണ്. പ്രവാസികളായ എല്ലാമലയാളികളും തിരക്കിൻറെ പേര് പറഞ്ഞു കണി കാണൽ പോലുള്ള നമ്മുടെ പൈതൃകങ്ങൾ ആയ ആചാരാനുഷ്ടാങ്ങൾ ഒഴിവാക്കാതെ വരും തലമുറയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള ഓട്ടപാച്ചിലിൽ ആണ്.

നേരം ഇല്ലായ്മയുടെ ഓട്ടപാച്ചിലിലും കണി യും സദ്യയും ഉണ്ടാക്കി കെണിയിലൊന്നും പെടരുതേ എന്ന പ്രാർത്ഥന യോടെ തുടങ്ങും . ഈ വർഷത്തെ വിഷു അവിചാരിതമായി കിട്ടിയ അവധി ദിവസത്തിന്റെ സന്തോഷത്തിൽ ആണ്. അല്ലെങ്കിൽ രാവിലെ തന്നെ കുട്ടികളോട് എഴുന്നേൽക്കു, കുളിക്കു, കഴിക്കു, റെഡി ആകൂ എന്ന പതിവ് പല്ലവിയിൽ നിന്നും രക്ഷപെട്ട സന്തോഷം കുട്ടികളുടെ മുഖത്തു കാണുമ്പോൾ എന്റെ ഉള്ളം മനസ്സും നിറയുന്നു സന്തോഷാശ്രുക്കളാൽ .

അങനെ മനസ്സിലും മിഴിയിലും ഒരായിരം കണിക്കൊന്നകൾ വിടർത്തി വിഷു കണിയും, കണിക്കൊന്നയും, കൈനീട്ടവുമായി ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക,വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ എല്ലാവര്ക്കും ഉണ്ടാകട്ടേ എന്ന് ആഗ്രഹിച്ചു കൊണ്ട് . വീണ്ടും ഒരു വിഷു പുലരിക്കായി ശുഭ പ്രതീക്ഷയോടെ .

×