Advertisment

ഈ നേതൃത്വം ഉചിതമാണ്..! വിവിധ മേഖലകളില്‍ തഴക്കമുള്ളവരാണ് നേതൃത്വത്തിലെത്തിയത് ;കെപിസിസിയുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി വിഎം സുധീരന്‍

New Update

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിലവില്‍ വന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. ഇപ്പോള്‍ വന്ന ഈ നേതൃത്വം ഉചിതമാണെന്നും വിവിധ മേഖലകളില്‍ തഴക്കമുള്ളവരാണ് പുതിയ നേതൃത്വത്തിലെത്തിയതെന്നും ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകട്ടെയെന്നും സുധീരന്‍ കൂട്ടിച്ചേത്തു.

Advertisment

publive-image

അതേസമയം നിലവിലെ സംഘടന രീതികളില്‍ ചില അത്യാവശ്യ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇത് പുതിയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷനായി എംഎം ഹസ്സന് പകരമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തത്. കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കോണ്‍ഗ്രസിന്റെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം തലവനും, ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനറുമായി നിയമിതനാവും

Advertisment