Advertisment

വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റിന് പുതിയ ഭാരവാഹികൾ ;കേന്ദ്ര കമ്മിറ്റി രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്യ്തു

New Update

മംഗഫ് : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂനിറ്റിന് പുതിയ ഭാരവാഹികളായി . മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.വിജയൻ അധ്യക്ഷത വഹിച്ചു . കേന്ദ്ര കമ്മിറ്റി രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്യ്തു. എം.സുനിൽ കുമാർ വാർഷിക റിപ്പോർട്ടും, മുരുകൻ രാമകൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisment

കേന്ദ്ര ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

publive-image

ഭാരവാഹികൾ : ജോഷി ബാലൻ ( കൺവീനർ ) എം.സുനിൽ കുമാർ (സെക്രട്ടറി ) കെ.സന്ദീപ് കുമാർ ( ട്രഷറർ ) പി.പി.രാമകൃഷ്ണൻ ( ജോ.കൺവീനർ(മുരുകൻ രാമകൃഷ്ണൻ ( ജോ.സെക്രട്ടറി ) വി. ശ്യാം രാജ് ( ജോ. ട്രഷറർ ) അജിതാ അമ്മാൾ, കെ.ലിനീഷ്, സി.ആർ.ചിദംബരൻ, എം.വി. ജിനീഷ് കുമാർ, കെ.കെ.മോഹനൻ, ആർ.വി.രഞ്ജു, ആർ,ചന്ദ്രുരു, എൻ.ശ്രീകുമാർ, നിധിൻ ജി മോഹൻ, ബിജു ആചാരി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്. ജോയ് നന്ദനം,എം.പി.ബാബുരാജ്, ഗോപിനാഥൻ ഗംഗോത്രി , വി.ഷനിൽ, ജി.പി.ബിജു, എ.കെ.വിലാസിനി എന്നിവർ സംസാരിച്ചു.

publive-image

കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.ബിബിൻ ദാസ് സ്വാഗതവും, കൺവീനർ ജോഷി ബാലൻ നന്ദിയും പറഞ്ഞു.

kuwait
Advertisment