Advertisment

വന്നു വന്ന് ജനം ടീവിയേതാ, മീഡിയവണ്‍ ചാനലേതാ ഒരു പിടിയും കിട്ടാതായി, അനില്‍ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല ! നിഷ്‌കളങ്ക മാധ്യമപ്രവര്‍ത്തനമല്ലിത്: കാവി വര്‍ഗീയത എങ്ങനെയും കേരളത്തില്‍ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവര്‍ക്കിവരുടെ പച്ച വര്‍ഗീയതയ്ക്ക് ഇവിടെ വലിയ തോതില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണിത്: ബദരി നാരായണന്‍ എഴുതുന്നു

നിഷ്കളങ്ക മാധ്യമപ്രവർത്തനമല്ലിത്. കാവി വർഗീയത എങ്ങനെയും കേരളത്തിൽ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവർക്കിവരുടെ പച്ച വർഗീയതയ്ക്ക് ഇവിടെ വലിയ തോതിൽ വേരോട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയൂ എന്ന തിരിച്ചറിവാണിത്.

New Update
badari narayqan article

വന്നു വന്ന് ജനം ടീവിയേതാ മീഡിയവൺ ചാനലേതാ... ഒരു പിടിയും കിട്ടാതായി. ഇതിപ്പോ മീഡിയ വണ്ണാണ്. രാവിലെ മുതൽ സുരേഷ് ഗോപിക്ക് മൈലേജുണ്ടാക്കലാണ്. എത്ര തവണയായി സുരേഷ് ഗോപിയെ ജനങ്ങളുടെ ഉപബോധത്തിലേക്ക് നട്ടു പിടിപ്പിക്കാനുള്ള പുറപ്പാടാണ്.

Advertisment

ജനങ്ങൾ അവരുടെ യാതൊരുത്തരവാദിത്തവും, ഒരു പഞ്ചായത്തിന്റെ ഉത്തരവാദിത്തം പോലും ഏൽപിച്ചിട്ടില്ലാത്തവരെ രാഹുൽ ഈശ്വരൻ മുതൽ മുരളീധരൻ, സുരേന്ദ്രൻ, സുരേഷ് ഗോപി വരെയുള്ളവർക്ക് ഇല്ലാത്ത പ്രസക്തിയും അധികപ്രാധാന്യവും ഉണ്ടാക്കിക്കൊടുക്കാൻ ഇവർ രാപ്പകലില്ലാതെ പണിയെടുക്കുകയാണ്. അനിൽ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല.

നിഷ്കളങ്ക മാധ്യമപ്രവർത്തനമല്ലിത്. കാവി വർഗീയത എങ്ങനെയും കേരളത്തിൽ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവർക്കിവരുടെ പച്ച വർഗീയതയ്ക്ക് ഇവിടെ വലിയ തോതിൽ വേരോട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയൂ എന്ന തിരിച്ചറിവാണിത്.

എത്രയാവർത്തിയാണിത്. സുരേഷ് ഗോപി. സുരേഷ് ഗോപി. എത്ര സെലിബ്രിറ്റികളുണ്ടിവിടെ എത്ര നടന്മാരുണ്ട് എത്ര രാഷ്ട്രീയക്കാരുണ്ട്. എന്തൊക്കെ കാര്യങ്ങളുണ്ട് ചുറ്റും. ഫാഷിസം വന്നേ എന്ന് വിളിച്ചു കൂവുന്നതല്ലാതെ ഫാഷിസം വന്നതിനനുസരിച്ച് നിലപാടുകൾ പുതുക്കിയ ഒറ്റ ന്യൂനപക്ഷ സംഘടനയും ഇവിടെ ഞാൻ കാണുന്നില്ല.

തങ്ങളുടെ മേൽ വർഗീയത ചൂണ്ടിക്കാണിക്കുവാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത വിധം മതേതര ഉള്ളടക്കത്തിലേക്ക് സ്വയം നവീകരിച്ചും മാനവികതയെ പ്രബലപ്പെടുത്തിയും മുന്നേറുന്നതിനു പകരം എന്താണവർ ചെയ്യുന്നത് ?

തട്ടവും പർദ്ദയുമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണ് എന്നൊക്കെ സമസ്ത നേതാക്കൾ വിടുവായത്തങ്ങൾ വിടും. ഇന്ന് ഇവിടത്തെ സാഹചര്യങ്ങളെപ്പറ്റി സ്ഥലകാല ബോധം വേണ്ടേ ? സമസ്ത നേതാവു പറഞ്ഞതും ജനം ടീവിക്കും മീഡിയവണ്ണിനും ഒരുമിച്ച് ആളിക്കത്തിക്കത്തിക്കാനുള്ള വകയാകുന്നത് നോക്കൂ.

ആറെസെസിന്റെ മോഹൻ ഭാഗവത് വന്നു പോയത് മഹാസംഭവമാക്കാതിരിക്കാൻ മാധ്യമത്തിനും മീഡിയ വണ്ണിനും പറ്റുമോ. അവർ ആളെക്കൂട്ടുന്നതു കാണുന്നില്ലേ. നമ്മളിങ്ങനെ വെറുതെയിരുന്നതു കൊണ്ടായില്ല എന്നാണതിന്റെ സൂചന.

ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലേക്ക് സ്വന്ത ജനതയെ ഒരുക്കിയെടുക്കാൻ ഇവർ ഇവരുടെ വർഗീയതയെ ആളിക്കത്തിക്കുന്നു. പരസ്പരം കൊന്നു തിന്നുന്നതിലേക്ക്, ഇരയാകുന്നതിലേക്ക് സ്വന്തജനതയെ ഒരുക്കി വിടലാണ് എല്ലാക്കാലവും എല്ലാ മതവർഗീയ വാദികളുടെയും പണി.

അവരുടെ വർഗീയത കണ്ടില്ലേ. നമ്മൾ അപകടത്തിലാണ്. നമ്മുടെ പാളയത്തിലെ സമാധാന പ്രിയരെക്കൊണ്ട് എന്തു കാര്യം. ഞങ്ങളിവിടെ കാവലില്ലെങ്കിൽ കാണാം. അപരത്വവും ഭയപ്പാടും വിതയ്ക്കാൻ ഇതു പറഞ്ഞു കൊണ്ട് മുസ്ലീം വർഗീയവാദികളും സ്വന്തം ആൾക്കാർക്കിടയിൽ മേൽക്കൈ നേടാൻ ശ്രമിക്കുന്നു. ഹിന്ദുത്വവാദികൾ ചെയ്യുന്ന പണി തന്നെയല്ലേ ഇത്.

അപരത്വവും പരഭയവും വിതയ്ക്കാൻ രണ്ടു കൂട്ടരും അഹോരാത്രം കേരളത്തിലും നല്ല പോലെ പണിയെടുക്കുന്നുണ്ട്. ഭയപ്പെടുത്തുകയാണ്. അവിടെ

ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സുരേഷ് ഗോപിയെയും ജന്മാന്തര സ്വപ്നത്തെയും പലയാവർത്തി കാണിച്ചു കൂട്ടുമ്പോൾ ജനം ടീവിയായാലും മീഡിയ വൺ ആയാലും രണ്ടു പേരോടും സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒന്നേ പറയാനുള്ളൂ. OMKV

Advertisment