Advertisment

ലോകം വീണ്ടും വൃദ്ധഭരണത്തിലേക്കോ ?

മുപ്പതിനും അമ്പതിനും ഇടക്ക് പ്രായമുള്ള ഭരണാധികാരികളും ലോകത്ത് ധാരാളമായുണ്ട്. യുവാക്കളുടെ ഭരണതന്ത്രങ്ങൾ പ്രായമായവരുടേതിലും വേഗത്തിലും ഊർജ്ജമുള്ളതുമാണ്. തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് അവരെ വ്യത്യസ്തരാകുന്നത്

New Update
hassan thikkodi

ലോകപൊലീസ് ചമയുന്ന അമേരിക്ക ഭരിക്കുന്നത് 81 കാരനായ ജോ ബൈഡൻ. റഷ്യൻ പ്രസിഡണ്ട് വാൽഡമിൻ പുട്ടിനും ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങിനും 70 കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എഴുപതിൽ തിളങ്ങി നിൽക്കുന്നു. സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റംഫോസക്ക് 71ഉം, ബ്രസീലിയൻ പ്രസിഡണ്ട് ലൂയിസ് ലുലാ ഡാ സിൽവക്ക് 78 അടുത്ത ഊഴത്തിനായുള്ള കാത്തിരിപ്പിലാണ്. 74-ൽ എത്തി നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 88 കാരനായ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് അബ്ബാസുമായി നിറഞ്ഞ യുദ്ധത്തിലാണ്. ഇനിയുമുണ്ട് കിഴവന്മാർ ഭരിക്കുന്ന രാജ്യങ്ങൾ. 90 വയസ്സ് കഴിഞ്ഞ പോൾ ബിയ കാമറോൺ ഭരിക്കുന്നു. ഭ്രൂണയുടെ പ്രസിഡന്റ് ഹസനുൽ ബോൽകിയ 77 പിന്നിട്ടിട്ടും രാക്ഷ്ട്രത്തലവനായി നിറഞ്ഞു നിൽക്കുന്നു. അറബ് രാഷ്ട്രങ്ങളില്‍ മിക്കയിടത്തും എൺപതു കഴിഞ്ഞവരാണുള്ളത്.

Advertisment
modi putin jinping

 (എഴുപത് കഴിഞ്ഞ ഭരണാധികാരികൾ)

 യുവ ഭരണാധികാരികൾ: 

അതേസമയം മുപ്പതിനും അമ്പതിനും ഇടക്ക് പ്രായമുള്ള ഭരണാധികാരികളും ലോകത്ത് ധാരാളമായുണ്ട്. യുവാക്കളുടെ ഭരണതന്ത്രങ്ങൾ പ്രായമായവരുടേതിലും വേഗത്തിലും ഊർജ്ജമുള്ളതുമാണ്. തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് അവരെ വ്യത്യസ്തരാകുന്നത്.  ഫ്രാൻസ്, ഇക്കഡോർ, മോണ്ടിനിഗ്രോ, സാൻ മാരിയോ, ചിലി ഒപ്പം സൗദി അറേബ്യായുടെ 38 കഴിഞ്ഞ മുഹമ്മദ് ബിൻ സൽമാനും യുവ താരങ്ങളായി തിളങ്ങുന്നു. 

കിഴവനായ പുട്ടിനോട് ഒന്നര വർഷമായി നിർത്താതെ  യുദ്ധം ചെയ്യുന്ന ഉക്രൈൻ പ്രസിഡണ്ട് വോളോഡയമെർ സലൻസ്കിയുടെ പ്രായം 46. യുവത്വത്തിന്റെ ശക്തിയാണ് പഴഞ്ചൻ യുദ്ധക്കൊതിയെ എതിരിടുന്നത്. 37 വയസ്സുള്ളപ്പോൾ ന്യൂസ്ലാന്റിന്റെ പ്രധാനമന്ത്രിയായിരുന്നത് ജസീന്ത ആർഡൺ ആയിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺപ്രധാനമന്ത്രി.  ഒരു പ്രശ്നവും അത് സൃഷ്ടിക്കപ്പെടാൻ കാരണമായ അതെ ബോധതലത്തിൽ നിന്നുകൊണ്ട് പരിഹരിക്കാനാവില്ലന്ന് യുവഭരണാധികാരികൾക്കറിയാം.  പുത്തൻ വീക്ഷണവും, ചുറുചുറുക്കുള്ള ആശയങ്ങളും,  നവീകരണ ചിന്തകളും യുവഭരണത്തിന്റെ സിരകളിൽ  വന്നുകൊണ്ടിരിക്കുന്ന സാങ്കേതിക ജ്ഞാനവും ലോകത്തിൽ മാറ്റങ്ങൾ വരുത്താൻ ഉതകുന്നതാണ്.  പക്ഷെ, ലോകത്തിന്റെ താക്കോൽ നിർഭാഗ്യവശാൽ വയസ്സന്മാരുടെ കൈകളിലായിപ്പോയി. 

jacinda ardern

 ജസീന്ത ആർഡൻ (43)

 

ജോ ബൈഡന് ഓർമ്മക്കുറവ്:

ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ മാധ്യമങ്ങളും ലോകവും ചർച്ച ചെയ്ത വിഷയം എൺപത്തൊന്നുകാരനായ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ഓർമ്മക്കുറവിനെ കുറിച്ചായിരുന്നു. തനിക്കു “ഓർമ്മക്കുറവില്ലെന്ന” കാര്യം വ്യക്തമാക്കാൻ വിളിച്ചു ചേർത്ത പതിവ് വാർത്താ സമ്മേളനത്തിലും അദ്ദേഹത്തിന് ഓർമ്മ പിശകുകൾ സംഭവിച്ചു. മരിച്ചുപോയ സ്വന്തം മകൻ ബിയോ ബൈഡന്റെ മരണനാളുകൾ പോലും ഓർക്കാനാവാത്തത് വാർദ്ധക്യത്തിന്റെ സഹജമായ കാരണങ്ങളാണെന്ന് ന്യൂറോളജിസ്റ്റുകൾ വിലയിരുത്തുന്നു. 

“I think it’s by far the most universal complaint of every person as they age,” In fact, stress and a lack of sleep can interfere with memory, no matter how old someone is. പൊടുന്നനെ  തീരുമാനങ്ങളെടുക്കാനുള്ള വ്യഗ്രത പ്രായാധിക്യം തടഞ്ഞു നിർത്തുന്നതായും ന്യൂറോളജിസ്റ്റുകൾ വിലയിരുത്തുന്നു.

അമേരിക്കയിലെ മറ്റൊരു വിദഗ്ധനായ Robert K. Hur ന്റെ അഭിപ്രായവും വ്യത്യസ്തമല്ല. “It is normal to be more forgetful as you get older. Generally, memory functions begin to decline in our 30s and continue to fade into old age. However, age in and of itself doesn’t indicate the presence of memory deficits that would affect an individual’s ability to perform in a demanding leadership role. And an apparent memory lapse may or may not be consequential, depending on the reasons it occurred. 

വാർദ്ധക്യം ദുരിതപൂർണ്ണമാക്കികൊണ്ടിരിക്കുന്ന പതിവ് രോഗങ്ങൾ ഇവരോടൊപ്പമുണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. പ്രായാധിക്യത്തിന്റെ സഹജമായ രോഗങ്ങളായ വിഷാദം, ഉൽകണ്ഠ, സ്മൃതിക്ഷയം പലരിലും ഉണ്ടാവാനിടയുണ്ട്. വിദഗ്ധ ഡോക്ട്ടർമാരുടെ അകമ്പടി സാധാ ഇവരോടൊപ്പമുള്ളതുകൊണ്ട് ഹൃദ്യോഗം, കിഡ്നി ഫങ്ക്ഷൻ, ബ്ലഡ്പ്രഷർ, പ്രോസ്ട്രേട് എന്നീ രോഗങ്ങളുടെ അലസത സാധാരണക്കാരിലേക്കെത്തുന്നില്ല. ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രായത്തേക്കാൾ വിലമതിപ്പുള്ള ലോകപ്രശ്ങ്ങളാണ് ഇവർ കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ അവരുടെ അറിവിനും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനും മങ്ങലേൽക്കുക സ്വാഭാവികം. 

ബൈഡൻ-രണ്ടാം വരവ് സാധ്യമാവുമോ?

പ്രസിഡന്റായി രണ്ടാമൂഴം നോട്ടമിട്ടിരിക്കുന്ന ബൈഡന് തന്റെ ഓർമ്മക്കുറവ് വിനയാവാനുള്ള സാദ്ധ്യതകൾ ഏറിവരികയാണ്. അസുഖം കാരണമോ വാര്‍ധക്യം മൂലയോ അധികാരക്കസേരകൾ സ്വയം ഒഴിഞ്ഞു കൊടുക്കാനുള്ള വിമുഖത ഒട്ടുമിക്ക ഭരണാധികാരികൾക്കും ഉണ്ടാവില്ല. അധികാരത്തിന്റെ ലഹരിയിൽ പ്രായമോ അസുഖമോ അവർക്ക് പ്രശ്നമാവുന്നില്ല. അധികാരത്തിലേറ്റിയ ജനങ്ങൾക്ക് ദുർഭരണമോ അവശഭരണമോ കിട്ടുകയാണെങ്കിൽ തങ്ങൾ തെരെഞ്ഞെടുത്തവനെ അധികാരത്തിന്റെ അഞ്ചുവർഷത്തിനുള്ളിൽ പുറത്താക്കാനുള്ള നിയമ സംവിധാനം നൽകാത്ത കാലത്തോളം ഇവരെ സഹിക്കുകയല്ലാതെ നിവൃത്തിയില്ല.

biden_to_visit_israel

 ജോ ബൈഡൻ 

അവനവന്റെ കാലാവധി അവസാനിച്ചാലും വീണ്ടുമൊരൂഴത്തിനു വേണ്ടിയുള്ള കരച്ചിലുമായി അവർ വീണ്ടും നമ്മെ സമീപിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച പട്ടാളക്കാരനായ അമേരിക്കയുടെ 34-മാത് പ്രസിഡന്റായ “ഐസൻഹോവർ” മാത്രമായിരുന്നു തന്റെ പ്രായം ഭരണത്തെ ബാധിക്കുമെന്ന് ഉറക്കെ പറയുകയും യുവാക്കൾക്ക് വേണ്ടി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ ഭരണാധികാരി. അദ്ദേഹം ഡയറിയിൽ കുറിച്ചിട്ടു ““younger men in positions of the highest responsibility” at a time of “growing severity and complexity of problems that rest upon the president.” 

രാഷട്രീയ ഭൂമി കുലുക്കം :

പക്ഷെ, ഇന്ന് 2024-ൽ അമേരിക്കയിൽ ഒരു രാക്ഷ്ട്രീയ ഭൂമികുലുക്കത്തിന്റെ സാധ്യതകൾ ഉടലെടുക്കുകയാണ്.  അത് സംഭവിക്കുകയാണെങ്കിൽ അമേരിക്കയൂടെ അടുത്ത ഭരണം അവസാനിക്കുമ്പോൾ ജോ ബൈഡന് 86 വയസ്സും ഡൊണാൾഡ്  ട്രംപിന് 82 വയസ്സുമായിരിക്കും. അതോടെ യുവാക്കളെ പാടെ തഴയുന്ന ഒരു കീഴ്വഴക്കം ലോകത്തിൽ തുടരും. എന്തുകൊണ്ട് യുവ വോട്ടർമാർ ഈ കിഴവൻ ഭരണത്തെ എതിർക്കുന്നില്ല എന്നത് ഇന്ന് ലോകം ചിന്തിക്കേണ്ട കാര്യമാണ്.

ലോകത്തിലെ എല്ലാ പൊതുമേഖലാ/സ്വകാര്യ മേഖലകളിലും ജോലിചെയ്യാനുള്ള പ്രായപരിധി 60 വയസ്സെന്നിരിക്കെ രാക്ഷ്ട്രീയ/ഭരണ കേന്ദ്രങ്ങളിൽ വയസ്സന്മാരെ കുടിയിരുത്തുന്നത് യുവാക്കളെ തഴയാനുള്ള വൃദ്ധഭരണത്തിന്റെ ഗൂഢതന്ത്രണങ്ങളായി കരുതാം. നൂലാമാലകൾ ഏറെയുള്ള ഭരണക്കുരിശ് താങ്കളുടെ തലയിലേറ്റാൻ യുവമനസ്സുകൾ എന്തിനു മടിക്കുന്നു. അധികാരത്തിന്റെ ഊഷ്മളതകളും പ്രയാസങ്ങളും  അനുഭവിക്കാൻ അവരെ പ്രേരിപ്പിക്കാത്തത് എന്തുകൊണ്ട്.? അഴിമതിയും തട്ടിപ്പും ഇല്ലാത്ത ഭരണം അവരുടെ കൈകളിൽ ഭദ്രമല്ലന്നാണോ അവർ കരുതുന്നത്. അമേരിക്കയിലെ വിവിധ കോടതികൾ കയറി ഇറങ്ങുന്ന ഒരു മുൻ പ്രസിഡണ്ട് വീണ്ടുമൊരോഴത്തിനുവേണ്ടി പക്കം കാത്തിരിക്കുകയാണ്. കോടതികളുടെ അന്തിമ തീരുമാനം ഏതെങ്കിലുമൊരു യുവ പ്രതിഭയെ അമേരിക്കക്കു സമ്മാനിക്കുമോ?

donald trump

 ഡൊണാൾഡ് ട്രംപ് 

പാരമ്പര്യ ഭരണ സമ്പ്രദായം മാറ്റിമറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി എന്തുകൊണ്ട് യുവാക്കൾ മനസ്സിലാക്കുന്നില്ല. കാലത്തിന്റെ മാറ്റങ്ങൾക്കൊത്ത പൊളിറ്റിക്കൽ പക്വത യുവത മനസ്സിലാക്കണം. കാലത്തിന്റെ നിറഭേദങ്ങൾക്കൊപ്പം നടക്കാൻ യുവാക്കൾ വരുന്ന കാലം വിദൂരമല്ല.

പ്രായഭേദം (Ageism)

ഇന്ന് ഏയ്ജിസം ഒരു ചർച്ചാ വിഷയമാവുന്നതോടെ അതൊരു മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കുന്നു. 1948 ഡിസംബർ 10-ന്ന് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് (UDHR) യു.എൻ.ജനറൽ അസ്സംബ്ലി അംഗീകരിച്ചുകൊണ്ട് ലോകത്തിലെ 300 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടും അതിലെ ആശയങ്ങൾ ഉൾക്കൊള്ളാനോ പ്രാവർത്തികമാക്കാനോ ഭരണകൂടം ശ്രമിക്കുന്നില്ല. ഒരു പരിധിവരെ ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ സീനിയർ സിറ്റിസൺസിന് മുന്തിയ പരിഗണന ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യ മുതലായ ഏഷ്യൻ രാജ്യങ്ങൾ സാധാരണ കിഴവന്മാരെ ഭരണകൂടം സമൂഹത്തിൽ നിന്നും മാറ്റിനിർത്തുക പതിവാണ്. അതേസമയം രാക്ഷ്ട്രീയക്കാരായ കിഴവന്മാർക്ക് ഭരണത്തിന്റെ സകല ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്.  

സീനിയർ സിറ്റിസൺസിനു സ്വാഭാവികമായും ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പറയുന്നതോടൊപ്പം യുവാക്കളുടെ അവകാശങ്ങൾ നിഷേധിക്കാനോ അവരോട് വിവേചനം കാണിക്കാനോ പാടുള്ളതല്ല. ഇന്ത്യയിൽ അറുപതു കഴിഞ്ഞ സീനിയർ സിറ്റിസൻസിനു ഇൻഷുറൻസ് പോളിസി, യാത്രാ ആനുകൂല്യങ്ങൾ, സർക്കാർ-അർദ്ധ സർക്കാർ ജോലികൾ, ക്രെഡിറ്റ് കാർഡുകൾ മുതലായവ നിഷേധിക്കപ്പെടുന്നു. 

സ്വകാര്യ ആശുപത്രികളിൽ 30 ശതമാനം ഇളവുകൾ, സർക്കാർ ആശുപത്രികളിൽ പൂർണ കിഴിവ്, കോടതികളിൽ മുൻഗണന, ഇൻകം ടാക്സ് ഇളവുകൾ ഇവയൊക്കെ നാമമാത്രമായിത്തീരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം റയിൽവേയും വിമാനക്കമ്പനികളും സീനിയർ സിറ്റിസൺ നിരക്കുകൾ പൂർണ്ണമായും ഇല്ലാതാക്കി. സീനിയേഴ്സിനോടുള്ള ബഹുമാനവും ആദരവും ഒട്ടും ഇല്ലാതായെന്ന് ചുരുക്കം. 

2023 ഫിബ്രവരിയിൽ പാർലമെന്റിന്റെ ബജറ്റ് ചർച്ചയിൽ ജയാ ബച്ചൻ എം.പി. സീനിയർ സിറ്റിസൺ അനുഭവിക്കുന്ന പ്രശ്നങ്ങൾ  അവതരിപ്പിച്ചെങ്കിലും ബന്ധപ്പെട്ട ഭാരധികാരികൾ മൗനത്തിലായിരുന്നു. 2031 ആവുമ്പോഴേക്കും ഇന്ത്യൻ ജനസംഖ്യയിൽ 41 ശതമാനം അറുപതു കഴിഞ്ഞവരായിരിക്കുമെന്നും അവർ ഓർമ്മപ്പെടുത്തി.

എന്നാൽ ഇതൊക്കെ യഥേഷ്ടം അനുഭവിക്കുന്ന രാക്ഷ്ട്രീയ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കൂടുകയും അറുപതു കഴിഞ്ഞവർ അനുഭവിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും അവരിൽ മാത്രമായി ഒതുക്കുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. രണ്ടര വർഷം ഏതെങ്കിലും ഒരു മന്ത്രിയുടെ കൂടെ ജോലി ചെയ്താൽ ആജീവനാന്ത പെൻഷനും മറ്റാനുകൂല്യങ്ങളും രണ്ടരക്കാരനും കുടുംബത്തിനും ലഭിക്കുന്നു. ഈ നാറിയ വ്യവസ്ഥിതിക്കെതിര ശബ്ദമുയർത്തേണ്ടവർ നിയമസഭകളിൽ നിശ്ശബ്ദരാവുന്നു.

പക്വത, വിവേകം, ചിന്ത എന്നിവയിൽ സീനിയർ സിറ്റിസൻസിനെ പെടുത്തിയിട്ടും ആനുകൂല്യങ്ങളിൽ നിന്നും അവരെ ഒഴിവാക്കപ്പെടുന്നു. അവരുടെ അറിവും അനുഭവസമ്പത്തും യുവാക്കളിലേക്കു പകർന്നു നൽകി യുവ ഭരണം കൊണ്ടുവരുന്നതിന് പകരം മരണംവരെ താനിരുന്ന ഭരണക്കസേരകൾ ഒഴിഞ്ഞു കൊടുക്കില്ലെന്ന ദുർവാശിയിയോടെ കൊച്ചുകുട്ടികളെപോലെ പിണങ്ങിപ്പിരിയുന്നതും കൂറുമാറുന്നതും ഇന്നിന്റെ രസകരമായ കാഴ്ചയാണ്.

 ഭരണത്തിലിരിക്കാനുള്ള പ്രായ പരിധി എത്രയാണെന്ന് നിശ്ചയിക്കാത്തകാലത്തോളം സീനിയർ സിറ്റിസൻസിനുവേണ്ടി രാക്ഷ്ട്രീയക്കാർ ഒരക്ഷരം മിണ്ടില്ല. ഈ വരുന്ന ഇന്ത്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിംഗ് സീറ്റ് എന്ന ഓമനപ്പേരിൽ കിഴവന്മാരെ നാലാമത്തെയും അഞ്ചാമത്തേയും തവണ ഒരേ മണ്ഡലത്തിൽ വഴിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ രാക്ഷ്ട്രീയ പാർട്ടികൾ. യുവാക്കളെ നിഷ്കരുണം തഴയുന്ന പ്രവണത മാറിയാൽ മാത്രമേ ഇവിടെ അഴിമതിക്കുപകരം വികസനം സാധ്യമാവൂ.

വൃദ്ധഭരണം (Gerontocracy)

രാജകീയ ഭരണത്തിന്റെയും പ്രഭുത്വ വാഴ്ചയുടെയും തുടർച്ചയെന്നോണമാണ് ജനാതിപത്യത്തിലും അധികാരങ്ങൾ പ്രായമായവരിലേക്ക് എത്തിത്തുടങ്ങിയത്. ഭരണ പരിചയത്തിനും വിദ്യാഭ്യാസയോഗ്യതയെക്കാളുമപരി  മുതിർന്നവരായതുകൊണ്ട് മാത്രം അവർ ആ സമൂഹത്തിൽ വഹിക്കുന്ന സ്ഥാനവും കണക്കിലെടുത്ത്  കാരണവന്മാരായി വാഴിക്കുക പതിവായ കാലമുണ്ടായിരുന്നു. അങ്ങനെ അധികാരം എപ്പോഴും പ്രായമായവരുടെ കൈകളിലെത്തിത്തുടങ്ങി. പുരാതന ഗ്രീസിൽ ഇത്തരം ഒരു സമ്പ്രദായം നിലനിന്നിരുന്നു. അക്കാലത്തു അറുപത് വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ഭരണത്തിൽ പങ്കാളിത്വമുണ്ടായിരുന്നുള്ളൂ. കാലം ഏറെ മാറിയിട്ടും അധികാരപ്രായത്തിന് മാറ്റമുണ്ടായില്ല. 1987 -ൽ “വാർസോ പാക്ട്” രാജ്യങ്ങളുടെ ഉടമ്പടിയിൽ സംബന്ധിച്ച ഏഴു രാഷ്ട്ര തലവന്മാമാരുടെയും ഏകദേശ പ്രായം 69 നു മുകളിലായിരുന്നു എന്നതാണ് കൗതുകകരം.

യുവാക്കൾ ഉണരുമോ? 

ആധുനിക ലോകം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ സംഭാവന എല്ലാരംഗത്തും വ്യത്യസ്തവും മഹത്തരവുമാണ്. പക്ഷെ ലോകത്തിലെ ഭരണ സിരാകേന്ദ്രങ്ങളിൽ അവർ വാഴണമെങ്കിൽ വളരെ ആഴത്തിലുള്ള ലോക പരിചയവും രാക്ഷ്ട്രീയ പക്വതയും സാമ്പത്തിക പരിജ്ഞാനവും അതിലുപരി കോടിക്കണക്കിന് ജനതയുടെ ഭാവി നിർണയിക്കാനും തീരുമാനമെടുക്കാനുള്ള കഴിവും ഉണ്ടാവണമെന്ന് ഭരണകൂടം അലിഖിതമായി പറയുന്നു. ഇന്നത്തെ യുവാക്കളിൽ പക്വതയും ഭരണ മികവും രാക്ഷ്ട്രീയ അറിവും ഇല്ലെന്നതാണ് വൃദ്ധഭരണം ലോകത്തിൽ നിലനിന്നുപോരുന്നത്. മറവിരോഗം ബാധിച്ചാലും അധികാരത്തിൽ തുടരാൻ അവർ ആഗ്രഹിക്കുന്നു, അഥവാ ജനം അവരെത്തന്നെ പിന്തുണക്കുന്നു.

യുവതയുടെ  വോട്ടുകൾ 

വാസ്തവത്തിൽ യുവാക്കളുടെ വോട്ടുകളാണ് വൃദ്ധരെ വീണ്ടും ഭരണത്തിലെത്തിക്കുന്നതെന്നത് മറ്റൊരു യാഥാർഥ്യം. ജനാധിപത്യത്തിൽ വൃദ്ധരെ ഭരണത്തിലെത്തിക്കാൻ മുദ്യാവാക്യം വിളിക്കാനും, ജാഥകൾ നയിക്കാനും  വോട്ടുകൾ പിടിക്കാനും രംഗത്തുണ്ടാവുന്നതു യുവാക്കളും യുവതികളുമാണ്. ഭരണം കൈകാര്യം ചെയ്യണമെങ്കിൽ ലോകോത്തര നിലവാരത്തിലുള്ള  അറിവും പരിചയവും തങ്ങൾക്കില്ലെന്ന് അവർ പറയാതെ പറയുന്നു. അതുകൊണ്ടുതന്നെ അവർ വൃദ്ധർക്കുവേണ്ടി അത്യുത്സാഹത്തോടെ മുദ്രാവാക്യം വിളിച്ച് തെരുവോരങ്ങളിൽ അലറുന്നു. അറുപത് കഴിഞ്ഞവരിൽ മാത്രമേ ജ്ഞാനം(wisdom)  വന്നുചേരൂ എന്ന ഒരു പഴഞ്ചൻ ധാരണ ഇന്നത്തെ യുവാക്കളിൽ അറിയാതെ വന്നുചേർന്നിട്ടുണ്ട്.

വൃദ്ധഭരണത്തിൽ സമാധാനം അകലുന്നു:

വാർദ്ധക്യത്തിന്റെ സഹജമായ വികാരമാണ് വാശിയും കടുംപിടുത്തവും. വയസ്സന്മാരെ നോക്കി നാടൻ ശൈലിയിൽ പഴമക്കാർ പറയാറുള്ളത് “അയാളെപ്പോഴും  ചെറിയ കുട്ടിയെപോലെയാ, വെറുതെ വാശിപിടിക്കും”. ഇതേ വികാരം ഭരണതലത്തിലേക്കും തലമുറകളറിയാതെ മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ നാളിതുവരെ നടന്ന യുദ്ധങ്ങളിൽ സമാധാനം അകലാൻ കാരണം വൃദ്ധഭരണാധികാരികളുടെ വീറും വാശിയും വീര്യവുമായിരുന്നു എന്ന് കാണാൻ കഴിയും.  വിട്ടുവീഴ്ചാ മനസ്ഥിതി പ്രായം കൂടുംതോറും കുറഞ്ഞു വരുന്നു. 

സമാധാനത്തെ ഭയപ്പെടുന്നവർ:

അമേരിക്ക ആരെയും പേടിക്കുന്നില്ല, പ്രത്യകിച്ച് ചൈനയെ. പക്ഷെ അവർ ഭയപ്പെടുന്നത് സമാധാനത്തെയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ലോകത്തിലൊരിടത്തും സമാധാനം ഉണ്ടാവരുതെന്നു അമേരിക്ക ആഗ്രഹിക്കുന്നു. കാരണം “സമാധാനം” സംഭവിച്ചാൽ അമേരിക്കൻ സാമ്രാജ്യം ഇല്ലാതാവുമെന്ന് അവർ ഭയപ്പെടുന്നു. ലോകത്തിൽ നടക്കുന്ന യുദ്ധങ്ങൾ കൊണ്ട് കെട്ടിപ്പടുത്തതാണ് അവരുടെ സമ്പത് വ്യവസ്ഥ. 

സമാധാനമുണ്ടായാൽ അവരുടെ ആയുധങ്ങൾ വിറ്റഴിക്കപ്പെടില്ല. സമാധാനമുണ്ടായാൽ കോടിക്കണക്കിനു അമേരിക്കക്കാരുടെ ജോലികൾ നഷ്ടപ്പെടുമെന്ന് അവർ പേടിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലായി പടുത്തുയർത്തിയ അവരുടെ മിലിട്ടറി ബേയ്സുകൾ ഇല്ലാതാവും, മിലിട്ടറി എയർക്രാഫ്റ്റുകളുടെ ഉൽപാദനം നിർത്തിവെക്കേണ്ടി വരും. കോടിക്കണക്കിനു ഡോളറിന്റെ നശീകരണായുധങ്ങൾ (weapons of mass destruction)  വൃഥാവിലാവും. 

അമേരിക്കൻ ചാര സംഘടനയെ പിരിച്ചുവിടേണ്ടിവരും. ശത്രുക്കളെ വട്ടം കറക്കുന്ന ജാര വാർത്താ ഏജൻസികൾ അടച്ചുപൂട്ടേണ്ടിവരും. ലോകത്തിൽ യുദ്ധമില്ലാത്തയാൽ അമേരിക്കയുടെ ഒരു ട്രില്യൺ ഡോളറിന്റെ യുദ്ധ ബഡ്ജറ്റ് പാടെ ഇല്ലാതാവും. ഇറാഖിന്റെ യുദ്ധ ഭീഷണിയിൽനിന്നും കുവൈറ്റിനെ രക്ഷിക്കാനായി അവിടെ വിന്യസിപ്പിച്ച അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്തയ്യായിരമായിരുന്നു. പത്തുവർഷം കുവൈറ്റ് അവരെ തീറ്റിപ്പോറ്റി. അവരുടെ ആയുധങ്ങൾ വെറുതെ വാങ്ങിക്കൂട്ടി. ബുഷ് രണ്ടാമന്റെ രണ്ടാം വരവിനു ആ ഡീൽ ആക്കം കൂട്ടി. കുറച്ചുകൂടി യുവാവായ ഒബാമ പ്രസിഡണ്ട് ആയതോടെ മൊത്തം പട്ടാളക്കാരെ അദ്ദേഹം പിൻവലിച്ചു.

അതുകൊണ്ടാണ് വൃദ്ധഭരണത്തെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത്. സമാധാനകാംക്ഷികളായ യുവാക്കൾ ഭരണത്തിൽകയറിയാൽ അവരുടെ യുവ ചിന്തകളിൽ സമാധാനം എന്ന ആശയം കാമ്പെടുക്കുകയാണെങ്കിൽ അമേരിക്കൻ സമ്പത് വ്യവസ്ഥ തകിടം മറിയും. ആയുധക്കച്ചവടമില്ലാതാവുന്ന ഒരു നാളെയെക്കുറിച്ച് ചിന്തിക്കാൻ അവർ തയ്യാറാവില്ല. ഇറാക്ക്-കുവൈറ്റ് യുദ്ധവും, ഇറാൻ-സൗദി പ്രശനങ്ങളും, ഇന്ന് മിഡിൽ ഈസ്റ്റിൽ സംജാതമാവുന്ന ഏതൊരു ചെറിയ പ്രശ്നവും, യൂറോപ്പിലോ ആഫ്രിക്കയിലോ ഉണ്ടാവുന്ന സകല സമാധാ ചർച്ചകളെയും യു.എന്നിൽ വീറ്റോ ചെയ്ത് തോൽപ്പിക്കാൻ അവർ തയ്യാറാവുന്നതിന്റെ മനഃശാസ്ത്രം മറ്റൊന്നുമല്ല. 

ഇസ്രയേൽ-ഹമാസ് യുദ്ധം 

മൂന്നര മാസക്കാലമായി നടക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം പോലും അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ നടത്തിയ വംശഹത്യ പോലെ ഗസ്സയിൽ ഉണ്ടാവരുതെന്നു എന്തുകൊണ്ട് അമേരിക്ക ആഗ്രഹിക്കുന്നില്ല? മൂന്നരമാസം കൊണ്ട് മുപ്പതിനായിരം പേർ മരിച്ചിട്ടും ഇസ്രെയേലിന് ഫലസ്തീനികളെ കൊല്ലാൻ അമേരിക്ക ആയുധം വിൽക്കുന്നതിലെ മാനസികാവസ്ഥ ഒരു ജനതയെ ഇല്ലായ്മ ചെയ്യാനല്ലെങ്കിൽ മറ്റെന്താണ്. ആധുനിക യുഗത്തിൽ കിരാതമായ വംശഹത്യ നടക്കുബോൾ വൃദ്ധഭരണകൂടങ്ങൾ നോക്കുകുത്തികളാവുന്നു.

ലോകത്തിലൊരിടത്തും ശ്വാശതമായ സമാധാനം വരാതിരുന്നാൽ അവരുടെ ഡോളറിന്റെ മൂല്യം വർധിക്കും. എത്രയോ കാതങ്ങൾ അകലെയുള്ള കൊറിയയിലും, തായ്വാനിലും പ്രശ്നരഹിതമാക്കാൻ അമേരിക്ക സമ്മതിക്കില്ല. വാർ ആൻഡ് വാർ ഇക്കോണമിയുടെ (war and a war economy.) അപാര തന്ത്രങ്ങൾ യുവ ഭരണാധികാരിക്കൾക്കറിയാതെ പോവുന്ന കാലത്തോളം ലോകത്തിൽ “സമാധാനം” ഉണ്ടാവില്ല. യുദ്ധങ്ങൾ തുടർന്ന്കൊണ്ടേയിരിക്കും. ഒരിടത്തില്ലെങ്കിൽ മറ്റൊരിടത്ത് യുദ്ധം നിർബാധം ഉണ്ടായിക്കൊണ്ടിരിക്കും. തിന്മയുടെ ഭാഗം ചേർന്ന്  ലോകത്തു വലത് പക്ഷ വ്യവസ്ഥിതി വളർന്നു വലുതാവാൻ വൃദ്ധഭരണകൂടങ്ങൾ ആഗ്രഹിക്കുന്നു. അവരെ തടയിടാനും യുവാക്കളെ രംഗത്തിറക്കാനും  ഇടതുപക്ഷം തയ്യാറാവുന്നില്ല. അവരും നിസ്സഹായരായി വലതുപാക്ഷത്തോട് ചേർന്നു നിൽക്കുന്നു. ഈ നിസ്സഹതാവസ്ഥക്ക് മാറ്റമുണ്ടാവില്ലേ?



hassanbatha@gmail.com 

 

 

Advertisment