Advertisment

ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ - ഡോ. ഉമ്മുസൽമ ടി

author-image
സത്യം ഡെസ്ക്
New Update
food for pregnants

 

Advertisment

ഗർഭിണികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതിനാൽ തന്നെ  ഗർഭകാലത്ത് നമ്മുടെ ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. 

ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറ യുന്നത് ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണം കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ഗർഭിണിയുടെ ഭക്ഷണം കൂടുതൽ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാൻ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി കഴിക്കണം. 

പ്രോട്ടീൻ, വിറ്റാമിനുകളും ധാതുക്കളും,ആരോഗ്യകരമായ കൊഴുപ്പ്, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ, നാരുകളും ദ്രാവകങ്ങളും തുടങ്ങിയവ ഗർഭകാലത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ് .

ഇലക്കറികൾ

ഇലക്കറികൾ ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ്.  ഗർഭകാലത്ത് വിളർച്ച തടയാൻ സഹായിക്കുന്നു. ഇവയിൽ ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും.

പാലുൽപ്പന്നങ്ങൾ

കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ് പാലുൽപ്പന്നങ്ങൾ. പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തേണ്ടതാണ്.  ഗർഭിണികൾ ദിവസവും ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ. 

പഴങ്ങൾ

പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. 

ചിക്കൻ, മീൻ, മുട്ട

പ്രോട്ടീൻ സ്രോതസ്സുകളായ ചിക്കൻ, മീൻ എന്നിവ ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ പോലുള്ള പ്രധാന പോഷകങ്ങൾ നൽകുന്നു.  മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്.

ധാന്യങ്ങൾ

ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാൻ കഴിയും. നാരുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം എന്നിവ ഗർഭകാലത്ത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ളതാണ്. ഡോക്ടറിന്റെ നിർദേശപ്രകാരം മറ്റ് വിറ്റാമിൻ സപ്ലിമെൻറ്സ് കഴിക്കാവുന്നതാണ് . ഓട്സ്, ക്വിനോവ എന്നിവ പോലുള്ള ചില ധാന്യങ്ങളിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഗർഭിണികളിൽ പലപ്പോഴും കുറവുള്ള  ബി വിറ്റാമിനുകൾ, ഫൈബർ, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടണ്ട് .

കഫീൻ അടങ്ങിയ എല്ലാ പാനീയങ്ങളുടെയും ഉപയോഗം, എത്ര കുറഞ്ഞ അളവിലാണ് കഴിക്കുന്നതെങ്കിലും മദ്യം, പൈനാപ്പിൾ, പപ്പായ പോലുള്ള പഴങ്ങൾ പുകവലി തുടങ്ങിയവ ഒഴിവാക്കാം. 

തയ്യാറാക്കിയത്:  ഡോ. ഉമ്മുസൽമ ടി - (സ്പെഷ്യലിസ്റ്റ്, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ആസ്റ്റർ മിംസ് വിമെൻ & ചിൽഡ്രൻ, കോട്ടക്കൽ)

Advertisment