Advertisment

സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, ചാണകമില്ല, കറുപ്പില്ല, വെളുപ്പില്ല... എല്ലാം ഒത്തുചേർന്ന റിയൽ കേരള സ്റ്റോറി ! ഇവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാള്‍ക്കായി തെണ്ടാൻ ഇറങ്ങിയ ബോചെ എത്രനാൾ നിങ്ങളുടെ ഒക്കെ മനസ്സിൽ നല്ലവനായി ഉണ്ടാവും ? നന്ദി ഉണ്ടായിരിക്കണം...

author-image
സത്യം ഡെസ്ക്
New Update
boche abdul rahims mother

സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല, ചാണകമില്ല, ജാതിയില്ല, മതമില്ല, കറുപ്പില്ല, വെളുപ്പില്ല, എല്ലാം ഒത്തുചേർന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ 4 ദിവസങ്ങൾ... ഒരു മാതാവിന്റെ കണ്ണീരിന് മുൻപിൽ ഇതെല്ലാം മാറിപ്പോയി.... ഇത് കാണുമ്പോൾ ഏതൊരു വ്യക്തിയും അറിയാതെ മനസ്സിൽ ഒന്ന് പറഞ്ഞു പോകും, ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്... എന്നും ഇത് ഇങ്ങനെ ആയിരുന്നു എങ്കിൽ...

Advertisment

കഴിഞ്ഞ ആഴ്ചയിലെ 4 ദിവസം കണ്ടത് ആണ് യഥാർത്ഥ യഥാർത്ഥ കേരളം, അല്ല യഥാർത്ഥ മനുഷ്യർ... പക്ഷെ ഇത് എത്ര നാൾ ? ഇന്ന് ഈ ഒരു ഫണ്ട് സമാഹാരണത്തിനു മുന്നിൽ നിന്ന് നയിച്ച അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടാൻ ഇറങ്ങിയ ബോചെ എത്രനാൾ നിങ്ങളുടെ ഒക്കെ മനസ്സിൽ നല്ലവനായി ഉണ്ടാവും ?

അത് പറയാൻ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും കഴിയില്ല. പക്ഷെ ഒന്നുണ്ട് നമ്മൾ മോശക്കാർ എന്ന് കരുതുന്നവർ ആവും റിയൽ ഹീറോസ്, നമ്മൾ നല്ലവർ എന്ന് കരുതുന്നവർ ചിലപ്പോൾ നല്ലവർ ആയെന്നും വരില്ല. അതുകൊണ്ട് ഇനിയെങ്കിലും പരസ്പരം ചളി വാരി തേയ്ക്കുന്ന സ്വഭാവം നിർത്തുക.

ഇപ്പോൾ നമുക്കറിയാം തിരഞ്ഞെടുപ്പ് വരുകയാണ്, ഈ സമയത്ത് എല്ലാവര്‍ക്കും അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാവും, അല്ലാതെ നമ്മൾ വിശ്വസിക്കുന്ന പാർട്ടി മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കരുത്. നിങ്ങളുടെ പാർട്ടി നിങ്ങൾക്ക് മികച്ചത് ആവും അതുപോലെ തന്നെയാണ് മറ്റുള്ളവർക്ക് അവരുടെ പാർട്ടിയും. ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല ഓരോ ആളുകളുടെ മതവിശ്വാസത്തിലും ഇങ്ങനെ തന്നെ ആണ്.

ഇന്ന് പലയിടത്തായി കുറെ പോസ്റ്റുകൾ കാണാൻ ഇടയായി, എം എ യൂസഫലി, അതുപോലെ സിനിമാ നടന്മാർ, കുറെ യൂട്യൂബേഴ്സ്, ചാരിറ്റി പ്രവർത്തകര്‍, രാഷ്ട്രീയ പ്രവർത്തകർ, അങ്ങനെ  നിരവധി ആളുകളെ കുറ്റം പറയുന്നത്, അവരോടൊക്കെ ഒന്ന് ചോദിച്ചോട്ടെ, ഈ പറയുന്ന മനുഷ്യന്മാർ ഒക്കെ മുൻപ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലേ ? പിന്നെ എന്തെ നിങ്ങൾ അതൊക്കെ മറന്നു ?

Advertisment