Advertisment

'മരുന്നും പ്രാർത്ഥനയും' എന്ന തത്വത്തിലധിഷ്ഠിതമായി അയോദ്ധ്യയിൽ പുതിയ മസ്ജിദ് ഉയരുന്നു. 11 ഏക്കറിൽ നിർമ്മിക്കപ്പെടുന്ന മസ്ജിദിനോട് ചേർന്ന് ഒരു ക്യാൻസർ ഹോസ്‌പിറ്റൽ, 2 കോളേജുകൾ, രണ്ടു പൂന്തോട്ടം എന്നിവയും ഒരുക്കും. ഒരേസമയം 9000 പേർക്ക് പ്രാർത്ഥന നടത്താൻ സൗകര്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദായിരിക്കും അയോദ്ധ്യയിലേത്‌

New Update
G

Indio Islamic Cultural Foundation (IICF) ന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മസ്ജിദ്, മരുന്നും പ്രാർത്ഥനയും ("ദവാ ഔർ ദുവ") എന്ന തത്വത്തിലധിഷ്ഠിതമായിരിക്കുമെന്ന് അവർ അവകാശപ്പെടുന്നു.

Advertisment

11 ഏക്കറിൽ നിർമ്മിക്കപ്പെടുന്ന മസ്ജിദിനോട് ചേർന്ന് ഒരു ക്യാൻസർ ഹോസ്‌പിറ്റൽ, 2 കോളേജുകൾ, രണ്ടു പൂന്തോട്ടം എന്നിവയുമുണ്ടാകും. മസ്ജിദിനുമുന്നിൽ വിശാലമായ ഒരു ഖുർആൻ സ്ഥാപിക്കപ്പെടുന്നതാ യിരിക്കും.

മസ്ജിദിന് പ്രവാചകന്റെ പിതാവിന്റെ പേരായ മൊഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്ന പേരാകും നല്കപ്പെടുക.

എല്ലാ സമുദായങ്ങളെയും ആകർഷിക്കുന്ന തരത്തിൽ ഒരു സദ്ഭാ വന മസ്ജിദായാകും ഇതറിയപ്പെടുക. 500 ബെഡ്ഡുകളുള്ള ക്യാൻസർ ഹോസ്‌പിറ്റലിൽ എല്ലാ സമുദായാംഗങ്ങൾക്കും ചികിത്സ ലഭ്യമാകും. ഒരു ഓൾഡ് ഏജ് ഹോമും പരിഗണനയിലുണ്ട്. മസ്ജിദിനോട് ചേർന്ന് നിർമ്മിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ വിശക്കുന്ന എല്ലാവര്ക്കും ആഹാരം നൽകുക എന്ന ലക്ഷ്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ വെജിറ്റേറിയൻ ആഹാരം മാത്രമേ തയ്യാറാക്കുകയുള്ളു.

സുന്നി വഖഫ് ബോർഡ് നൽകിയ 6 ഏക്കർ സ്ഥലവും സർക്കാർ അനുവദിച്ച 5 ഏക്കർ സ്ഥലവും ചേർത്ത് 11 ഏക്കറിലാകും മസ്ജിദ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കപ്പെടുക.

J

മഹാരാഷ്ട്രയിലെ മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഹാജി അറഫാത് ഷേഖ് ആണ് പുതിയ മസ്ജിദ് വികാസ് സമിതി ചെയർമാനായി നിമിയമിക്കപ്പെട്ടിരിക്കുന്നത് . അദ്ദേഹത്തിൻ്റെ അഭിപ്രായ ത്തിൽ പുതിയ മസ്ജിദ് സമുച്ചയത്തിൽ എത്തുന്ന എല്ലാവിഭാഗത്തിൽ നിന്നുള്ള ജനങ്ങൾക്കും മനഃശാന്തിയും സമാധാനവും ഉറപ്പുവരുത്തുക എന്നതാണ് തങ്ങൾ ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നാണ്.

ആധുനിക ക്യാൻസർ ചികിത്സയും പുതിയ വിദ്യാഭ്യാസ രീതികളും ഉൾപ്പെടുന്ന ആരോഗ്യ - വിദ്യാഭ്യാസ വിഭാഗം മസ്ജിദ് കമ്മിറ്റിയുടെ സാമ്പത്തിക സബ്‌സിഡിയോടെയാകും നാനാമതസ്ഥർക്കായി തുറക്കപ്പെടുക. കമ്യൂണിറ്റി കിച്ചണിൽ ജാതിമതഭേദമന്യേ എല്ലാവർക്കും സൗജന്യമായാകും ഭക്ഷണം നൽകുക.

ഈ മസ്ജിദിന് 5 വലിയ മിനാരങ്ങൾ ഉണ്ടാകും. ഇവ ഇസ്‌ലാം മതത്തിലെ 5 സിദ്ധാന്തങ്ങളായ കലിമ,നമാസ്, റോജ (നോമ്പ്), സക്കാത്ത് ,ഹജ്ജ് കർമ്മം എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദായിരിക്കും. ഒരേസമയം 9000 പേർക്ക് പ്രാർത്ഥന നടത്താൻ സൗകര്യമുണ്ടാകും. ദില്ലിയിലെ ജുമാ മസ്ജിദാണ് ഒന്നാം സ്ഥാനത്ത് . അവിടെ 25000 പേർക്ക് ഒരു സമയം പ്രാർത്ഥിക്കാനുള്ള സൗകാര്യമുണ്ട്.

മസ്ജിദിനുവേണ്ടി പണത്തിനായി റോഡുവക്കിൽ നിന്ന് ആരോടും കൈനീട്ടില്ല. ക്രൗഡ് ഫണ്ടിംഗ് വഴി പണം സ്വരൂപിക്കുകയാണ് ലക്ഷ്യം .അടുത്തമാസം ഒരു ക്യൂ ആർ കോഡ് പുറത്തിറക്കും അതുവഴി ആളുകൾക്ക് മസ്ജിദ് നിർമ്മാണത്തിനായി പണം സംഭാവന നൽകാൻ കഴിയുന്നതാണെന്നും അറഫാത് ഷേഖ് പറഞ്ഞു.

ഈ മസ്ജിദിൽ സ്ഥാപിക്കപ്പെടുന്ന ഖുർആൻ ലോകത്തെ ഏറ്റവും വിശാലമായതായിരിക്കും. 21 അടി ഉയരമാണ് ഇതിനുണ്ടാകുക. റഷ്യയിലെ കുൽഷെരീഫ് മസ്ജിദിൽ വച്ചിരിക്കുന്ന ഖുർആൻ ആണ് ലോകത്തേക്ക് ഏറ്റവും വലുത് എന്ന ബഹുമതി ഗിന്നിസ്‌ ബുക്കിലൂടെ കരസ്ഥമാക്കിയത്. ആ റിക്കാർഡ് ഇവിടെ തിരുത്തപ്പെടാൻ പോകുകയാണ്.

സ്കോട്ട്ലൻഡ് പേപ്പറിൽ അച്ചടിക്കുന്ന ഖുർആൻന് 6321 പേജുകളുണ്ടാകും ഉണ്ടാകുക. 800 കിലോയാണ് ഇതിന്റെ ഭാരം. ഇതിന്റെ കവറുകൾ ചെമ്പിലാകും നിർമ്മിക്കുക. കവറിനു നീലനിറമാകും നൽകുക. കവറിൽ സ്വർണ്ണം, വെള്ളി മുതലായ വിവിധ ലോഹങ്ങളുടെ പ്രത്യേക ഡിസൈനും ലിഖിതങ്ങളും ഉണ്ടാ യിരിക്കും.

Advertisment