Advertisment

ഇന്ത്യൻ തീരങ്ങളിൽ വൻ എണ്ണനിക്ഷേപം ! വിദേശരാജ്യങ്ങളെ പൂർണ്ണമായും ആശ്രയിക്കാതെ സ്വന്തം കടലിൽ നിന്നും എണ്ണയും ഗ്യാസും വൻതോതിൽ ഖനനം ചെയ്യാനൊരുങ്ങി ഇന്ത്യ; ലക്ഷ്യമിടുന്നത് ദിവസേന 45000 ബാരൽ എണ്ണ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
J

വിദേശരാജ്യങ്ങളെ പൂർണ്ണമായും ആശ്രയിക്കാതെ സ്വന്തം കടലിൽ നിന്നും എണ്ണയും ഗ്യാസും വൻതോതിൽ ഖനനം ചെയ്യാൻ ഇന്ത്യ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു.

Advertisment

ഗോദാവരി ബേസിനിൽ കക്കിനാഡ തീരത്തുനിന്നും 30 കിലോമീറ്ററകലെയുള്ള കിണറിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 6 നാണ് ആദ്യ ഉദ്പ്പാദനം തുടങ്ങിയത്. ആകെ 26 എണ്ണക്കിണറുകളാണുള്ളത്. അതിൽ 4 എണ്ണത്തിൽ മാത്രമേ ഉദ്പ്പാദനം തുടങ്ങിയിട്ടുള്ളു.

J

ഒരു ദിവസം 45000 ബാരൽ ഉദ്‌പാദനമാണ് ലക്ഷ്യമിടുന്നതെന്നും എണ്ണയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആഴക്കടൽ പര്യവേഷണം വ്യാപകമായി തുടങ്ങിക്കഴിഞ്ഞുവെന്നും. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

H

2017 ലാണ് ഇവിടെ എണ്ണപര്യവേഷണം തുടങ്ങിയത്. കോവിഡ് കാലത്ത് 2 കൊല്ലത്തോളം പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

Advertisment