Advertisment

ഭക്ഷണ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ കൂടുതല്‍ കാലം ഫ്രഷ് ആയി സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
refrigerator

ഭക്ഷണവും അതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളും കൂടുതല്‍ കാലത്തേക്ക് ഫ്രഷ് ആയി സൂക്ഷിക്കാനായി റഫ്രിജറേറ്ററില്‍ വെക്കുന്നത് ഇക്കാലത്ത് സാധാരണമാണ്. മികച്ച രീതിയില്‍ കൃത്യമായ ആസൂത്രണത്തോടെ അതു ചെയ്താല്‍ ഭക്ഷണം പാഴായിപ്പോകുന്നത് കുറക്കാനുമാകും.

Advertisment

നിങ്ങളുടെ റഫ്രിജറേറ്ററിന്‍റെ പ്രകടനം ഏറ്റവും മികച്ച രീതിയിലാക്കാനും ഭക്ഷണ സാധനങ്ങളുടെ ഷെല്‍ഫ് ലൈഫ് പരമാവധിയാക്കാനും ചില മാര്‍ഗങ്ങളുണ്ട്. ഗോദ്റെജ് അപ്ലയന്‍സസിലെ റഫ്രിജറേറ്റര്‍ പ്രൊഡക്ട് ഗ്രൂപ്പ് മേധാവി അനുപ് ഭാര്‍ഗവ അതിനായി നല്‍കുന്ന ടിപ്പുകള്‍ ശ്രദ്ധിക്കാം.

തരം തിരിച്ച് അടുക്കുക: കൃത്യമായി തരംതിരിച്ചു വെക്കുന്നത് ഭക്ഷണം എളുപ്പത്തില്‍ കണ്ടു പിടിക്കാനും ഫ്രഷ്നെസ് നിലനിര്‍ത്താനും സഹായിക്കും. ഒരുമിച്ച് ഉപയോഗിക്കുന്നവ ഗ്രൂപ്പുകളായി ഒരുമിച്ചു വെക്കാം. അവ പുറത്തു നിന്നു കാണാനാവുന്ന പാത്രങ്ങളിലാണു സൂക്ഷിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ എളുപ്പവുമാകും. പരിധി കഴിഞ്ഞുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതും ആവശ്യമില്ലാത്തവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും ഒഴിവാക്കണം.

കൃത്യമായ താപനില ക്രമീകരിക്കുക: നിങ്ങളുടെ ഭക്ഷണം കൂടുതല്‍ കാലം സൂക്ഷിക്കാനായി അവയ്ക്ക് ആവശ്യമായ രീതിയിലെ താപനില ഉപയോഗിക്കുകയും കൃത്യമായ ഇടങ്ങളില്‍ വെക്കുകയും വേണം. ചില ഇനങ്ങള്‍ ഫ്രിഡ്ജ് വിഭാഗത്തില്‍ സൂക്ഷിച്ചാലാണ് കൂടുതല്‍ കാലം ഫ്രഷ് ആയി ഇരിക്കുക എങ്കില്‍ മറ്റു ചിലവ ഫ്രീസര്‍ വിഭാഗത്തിലായിരിക്കണം സൂക്ഷിക്കേണ്ടത്. പുതുതലമുറ വിഭാഗത്തില്‍ പെട്ട ഫ്രോസ്റ്റ് ഫ്രീ, 4 ഡോര്‍ ഫ്രിഡ്ജുകള്‍ ഇക്കാര്യത്തില്‍ ഏറെ സഹായകമാണ്. ശേഖരിക്കുന്നവയുടെ ആവശ്യാനുസരണം ഓരോ വിഭാഗവും ഫ്രിഡ്ജില്‍ നിന്നു ഫ്രീസറിലേക്കും തിരിച്ചും മാറ്റാന്‍ ഇവയില്‍ സൗകര്യമുണ്ട്.

ആദ്യം വെച്ചത് ആദ്യം എടുക്കാം: ഭക്ഷണം സൂക്ഷിച്ചു വെക്കുമ്പോള്‍ ആദ്യം വെച്ചതും കുറച്ചു കാലം മാത്രം ഷെല്‍ഫ് ലൈഫ് ഉള്ളതും ആദ്യം എടുത്ത് ഉപയോഗിക്കുക.  ഭക്ഷണം പാഴായിപ്പോകുന്നത് ഒഴിവാക്കാനും നേരത്തെ കാലാവധി തീരുന്നവ ആദ്യം ഉപയോഗിക്കാനും ഈ ശീലം സഹായകമാകും.

റഫ്രിജറേറ്ററില്‍ എന്തെല്ലാം സൂക്ഷിക്കണം: പഴങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, ഡ്രസ്സിങുകള്‍, കോണ്ടിമെന്‍റ്സ്, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചോക്ളേറ്റുകള്‍, പാകം ചെയ്ത ഭക്ഷണങ്ങള്‍, മുട്ട തുടങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. അതേ സമയം ഫ്രോസണ്‍ ഫൂഡുകള്‍, ഐസ്ക്രീം, പള്‍പുകള്‍, പ്യൂറി, മാംസം തുടങ്ങിയവ ഫ്രീസറില്‍ സൂക്ഷിക്കുന്നതാവും ഏറ്റവും മികച്ചത്. പാക്കു ചെയ്തു വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലേബലില്‍ അവ ഫ്രിഡ്ജിലാണോ ഫ്രീസറിലാണോ സൂക്ഷിക്കേണ്ടത് എന്നു സൂചിപ്പിച്ചിട്ടുണ്ടാകും. അവ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഫ്രിഡ്ജില്‍ എന്തൊക്കെ സൂക്ഷിക്കരുത്: ഉള്ളി പോലുള്ളവ റഫ്രിജറേറ്റു ചെയ്യുന്നത് ഒഴിവാക്കണം. അവ അസൗകര്യമായ മണവും മറ്റും ഉണ്ടാക്കും. എണ്ണകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, തേന്‍, ഓറഞ്ചും തൊലി കളയാത്ത ബനാനയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ഒഴിവാക്കണം.  പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിലേക്കു മാറ്റും മുന്‍പ് മുറിയിലെ താപനിലയിലേക്ക് തണുക്കാന്‍ അനുവദിക്കുന്നതും നന്നായിരിക്കും.

ഇടകലരാതിരിക്കാന്‍ ശ്രദ്ധിക്കണം: ഉപയോഗിച്ചു ബാക്കിയുള്ളവയും ശക്തമായ വാസനയുള്ള ഭക്ഷണവും സൂക്ഷിക്കാന്‍ എയര്‍ ടൈറ്റ് ആയ പാത്രങ്ങള്‍ ഉപയോഗിക്കണം. സ്വാദു നിലനിര്‍ത്താനും മണം ഫ്രിഡ്ജില്‍ മുഴുവന്‍ പരക്കാതിരിക്കാനും ഇതു സഹായകമാകും. പാകം ചെയ്യാത്ത മാംസവും മീനുമെല്ലാം പ്രത്യേകം ഷെല്‍ഫില്‍ സൂക്ഷിക്കുന്നത് അവയുടെ മണം പരക്കുന്നതു തടയും.  ജ്യൂസുകളും മറ്റും സൂക്ഷിക്കുമ്പോള്‍ ലീക്കു ചെയ്യാത്ത പാത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍.

പെട്ടെന്നു കേടാവുന്നവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം: പഴങ്ങളും പച്ചക്കറികളും മറ്റും ഫ്രിഡ്ജില്‍ വെക്കും മുന്‍പ് കഴുകി നനവില്ലാത്ത രീതിയിലായിരിക്കണം.  വേഗത്തില്‍ മോശമാകാതിരിക്കാന്‍ ഇതു സഹായിക്കും.

ഭക്ഷ്യ സുരക്ഷ: സാധാരണ റഫ്രിജറേറ്ററുകള്‍ താപനില ക്രമീകരണത്തിലൂടെ ഭക്ഷണം സംരക്ഷിക്കും. അതേസമയം ഗോദ്റെജ് അഡ്വാന്‍സ്ഡ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ പേറ്റന്‍റിന് അപേക്ഷിച്ചിട്ടുള്ള അവയിലെ നാനോ ഷീല്‍ഡ് സാങ്കേതികവിദ്യ വഴി ഒരുപടി കൂടി മുന്നോട്ടു പോകുന്നു. ഭക്ഷണത്തിന്‍റെ ഉപരിതലത്തില്‍ അണുബാധയുണ്ടാകുന്നതിനെ അവ 95 ശതമാനം ചെറുക്കുന്നു.

ഭക്ഷ്യ വസ്തുക്കള്‍  തോട്ടത്തില്‍ നിന്നു നിങ്ങളുടെ വീടു വരെ എത്തുന്നതിനിടെ നിരവധി കൈകളിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ അണുക്കള്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഇവിടെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും ഭക്ഷണം പാഴാകുന്നതു തടയുന്നതിലും വലിയ പങ്കാണു വഹിക്കുന്നത്.

ഇടക്കിടെ ഡോര്‍ തുറക്കുന്നത് ഒഴിവാക്കുകയും ഡോര്‍ കൃത്യമായി അടക്കുകയും ചെയ്യുക: കൃത്യമായ താപനില നിലനിര്‍ത്താനും തണുത്ത വായു നിലനിര്‍ത്താനും ഫ്രിഡ്ജിന്‍റെ ഡോര്‍ തുറക്കുന്ന സമയം പരമാവധി കുറക്കണം.  ഉപയോഗത്തിനു ശേഷം ഡോര്‍ കൃത്യമായി അടക്കാനും ശ്രദ്ധിക്കണം.  ഭക്ഷണം കൂടുതല്‍ സമയം സൂക്ഷിക്കാനും വൈദ്യുതി ലാഭിക്കാനും ഇതു സഹായകമാകും.

അവധിക്കാലത്തിനു മുന്നോടിയായി ഫ്രിഡ്ജ് വൃത്തിയാക്കാം: നിങ്ങള്‍ ഒരു അവധിക്കായി പോകുകയോ ഫ്രിഡ്ജ് ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുകയോ ആണെങ്കില്‍ പെട്ടെന്നു മോശമായി പോകുന്നവ അതില്‍ നിന്നു നീക്കം ചെയ്യണം.  അനാവശ്യ ഗന്ധങ്ങള്‍ ഇല്ലാതാക്കാനും ഭക്ഷണം മോശമാകുന്നതു തടയാനും ഇതു സഹായിക്കും.  വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഹോളീഡേ മോഡിലേക്കു റഫ്രിജറേറ്റര്‍ സെറ്റു ചെയ്യാന്‍ പുതു തലമുറ ഫ്രിഡ്ജുകളില്‍ സൗകര്യമുണ്ട്.

സ്ഥിരമായി വൃത്തിയാക്കുകയും സര്‍വീസ് മെയിന്‍റനന്‍സ് നടത്തുകയും ചെയ്യുക: താഴെ വീണ ഭക്ഷണങ്ങള്‍ വൃത്തിയാക്കുകയും ഷെല്‍ഫുകള്‍ തുടക്കുകയും കാലാവധി കഴിഞ്ഞ ഭക്ഷണം നീക്കുകയും ചെയ്യുന്നത് സ്ഥിരം ശീലമാക്കണം. വൃത്തിയായ ഫ്രിഡ്ജ് എന്നത് മോശം ഗന്ധത്തെ ഒഴിവാക്കുക മാത്രമല്ല സുരക്ഷിത ഭക്ഷണ ശേഖരണം ഉറപ്പാക്കുകയും ചെയ്യും. നിങ്ങളുടെ ഫ്രിഡ്ജിന്‍റെ കൂളിങ് മികച്ച നിലയിലല്ല എന്നുതോന്നിയാല്‍ അംഗീകൃത സര്‍വീസ് സേവന ദാതാവിനെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്യണം.

Advertisment