Advertisment

ഉപയോഗിച്ച വൈദ്യുതിയുടെ തുക കൂടാതെ അടയ്‌ക്കേണ്ടി വന്നത് 540 രൂപ; സാധാരണക്കാരന്റെ ജീവിതം കേരളത്തില്‍ ദുഷ്‌കരം

ഡൽഹി,പഞ്ചാബ്,തെലുങ്കാന, തമിഴ് നാട് , കർണ്ണാടക, മദ്ധ്യപ്രദേശ് ,ഛത്തീസ്‌ഗഡ്‌ ,രാജസ്ഥാൻ, ജാർഖണ്ഡ്  സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ എനിക്ക് ബില്ലടയ്ക്കേണ്ടി വരില്ലായിരുന്നു.അഥവാ അടയ്‌ക്കേണ്ടി വന്നാലും തുശ്ചമായ പൈസ മാത്രം.

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
kseb bill.jpg

എനിക്ക് വന്ന വൈദ്യുതി ബില്ലാണ്...

Advertisment

രണ്ടു മാസത്തെ ഉപയോഗം 351 യൂണിറ്റ്..

അതായത് ഒരു മാസം 175.5 യൂണിറ്റ്...

ഡൽഹി,പഞ്ചാബ്,തെലുങ്കാന, തമിഴ് നാട് , കർണ്ണാടക, മദ്ധ്യപ്രദേശ് ,ഛത്തീസ്‌ഗഡ്‌ ,രാജസ്ഥാൻ, ജാർഖണ്ഡ്  സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ എനിക്ക് ബില്ലടയ്ക്കേണ്ടി വരില്ലായിരുന്നു.അഥവാ അടയ്‌ക്കേണ്ടി വന്നാലും തുശ്ചമായ പൈസ മാത്രം.

ഞാൻ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതിക്കുള്ള (351 യൂണിറ്റ് ) ചാർജ് 1594.45 രൂപയാണ്.

എനിക്ക് മൊത്തം വന്ന ബില്ല് തുക 2135 രൂപ.

ബിൽ തുക കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ...

സംശയനിവാരണത്തിനായി ഞാൻ ഇന്നലെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ബില്ലുമായിപ്പോയി..

അവിടെ അസിസ്റ്റന്റ് എഞ്ചിനീയറും സെക്ഷൻ ഓഫീസറും നൽകിയ ബ്രേക്കപ്പ്‌ ആണ് ചുവടെ നൽകുന്നത്..

ഫിക്‌സഡ് ചാര്‍ജ്‌-300 രൂപ. ഇത് കെഎസ്ഇബി ജീവനക്കാരുടെ ശമ്പളത്തിനും ഓഫീസ് വാടക, ചിലവുകൾ, വാഹനം.ഡീസൽ മുതലായവയ്ക്കുള്ളതാണ്. ഇതാണ് അവരുടെ അസ്സെറ്റ്.

മീറ്റര്‍ റെന്റ്‌- 14.16 രൂപ . കണക്ഷൻ ലഭിച്ച സമയത്ത് മീറ്റർ വയ്ക്കാൻ നൽകിയ 700 രൂപ ലേബർ ചാർജ് മാത്രമാണ്. വിലയല്ല. അതുകൊണ്ടാണ് മീറ്ററിന്റെ വാടക മാസാമാസം ഈടാക്കുന്നത്. മീറ്റർ സ്വന്തമായി വാങ്ങിവച്ചാൽ ഈ തുക ഒഴിവാകും.

എനര്‍ജി ചാര്‍ജ്‌സ്‌-1594.45 രൂപ. കെഎസ്ഇബിയുടെ ഏറ്റവും പുതിയ താരിഫ് ( രണ്ടാമത്തെ ചിത്രം ) അനുസരിച്ച് ഞാൻ ഉപയോഗിച്ച വൈദ്യുതിയുടെ വില.

ഡ്യൂട്ടി -159 .44 രൂപ. ഉപയോഗിച്ച വൈദ്യുതി വിലയുടെ 10 % മായ ഈ തുക KSEB ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പെൻഷൻ ഫണ്ടിലേക്കായി സർക്കാരിലേക്ക് പോകുന്നു.

ഫ്യുവല്‍ ചാര്‍ജ്‌ -31.59 രൂപ. ഇതാണ് അതിശയകരം.01/02/2023 മുതൽ 31/05/2023 വരെയുള്ള നാലുമാസക്കാലം കെഎസ്ഇബിക്ക് 87.07 കോടി രൂപയുടെ നഷ്ടമുണ്ടായത്രേ. എന്തുകൊണ്ട് നഷ്ടമുണ്ടായി എന്നറിയില്ല. ആ നഷ്ടം നികത്താനാണ് യൂണിറ്റിന് 9 പൈസ നിരക്കിൽ fuel Surcharge എന്ന പേരിൽ കസ്റ്റമേഴ്സിനോട് ഈ തുക ഈടാക്കുന്നത്.

മന്ത്‌ലി ഫ്യുവല്‍ സര്‍ചാര്‍ജ്‌-35.10 രൂപ.ഇത് പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ ഉദ്പാദനത്തിനുള്ള കൽക്കരിയുടെ വിലവർദ്ധനയുമായി ബന്ധപ്പെട്ടുള്ളതാണ്. യൂണിറ്റിന് 10 പൈസ.

അങ്ങനെ ഉപയോഗിച്ച വൈദ്യുതിയുടെ തുക കൂടാതെ 540 രൂപയാണ് അധികം അടയ്‌ക്കേണ്ടിവന്നത്.

ഇതാണ് യഥാർത്ഥ ചിത്രം. നമ്മൾ കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി ഡിപ്പോസിറ്റ് എവിടെ യാണവർ നിക്ഷേപിച്ചിരിക്കുന്നതെന്ന് ഒരു പിടിയുമില്ല. ഒരിക്കലും മടക്കിനൽകേണ്ടാത്ത ഈ തുകതന്നെ ശതകോടികൾ വരും.

സാധാരണക്കാരുടെ കേരളത്തിലെ ദൈനംദിന ജീവിതം ദുഷ്ക്കരമായി മാറുകയാണ്. നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം ഒരല്ലലുമില്ലാതെയാണ് ജീവിക്കുന്നത്.

ഇപ്പോൾ സപ്ലൈക്കോ യിലെ വിലവർദ്ധന ജനങ്ങളെ ബാധിക്കില്ലെന്ന് ഒരു മന്ത്രിപുംഗവൻ പറയുന്നതുകേ ട്ടപ്പോൾ ഇവരോടൊക്കെ സഹതാപമാണ് തോന്നിയത്. ക്വാറികളിലൂടെ ശതകോടീശ്വരനായ അദ്ദേഹത്തെ ഒരു വിലവർദ്ധനയും ബാധിക്കില്ല എന്നതാണ് സത്യം...

ലേലം എന്ന സിനിമയിൽ അന്തരിച്ച സോമൻ അവതരിപ്പിച്ച ഈപ്പച്ചൻ എന്ന കഥാപാത്രം ഉരുവിടുന്ന ഡയലോഗ് ഓർക്കാതെ മലയാളിയുടെ ഒരുദിനവും കടന്നുപോകുമെന്ന് തോന്നുന്നില്ല..കാരണം കാലിക പ്രസക്തമാണ് ആ വാക്കുകൾ..

" അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കേറിനടക്കുന്നൊരടെ പളുപളുത്ത കുപ്പായത്തോട് എന്നേ ബഹുമാനം തീർന്നു തിരുമേനീ

Advertisment