Advertisment

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന് നോവൽ വായിക്കും പോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ? ഈ മാപ്രാകളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല

New Update
media harasment

ഇതാണോ മദ്ധ്യമധർമ്മം ? ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന്  നോവൽ വായിക്കുംപോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ?

Advertisment

നാലോ അഞ്ചോ വരികളിൽ വിവരിക്കേണ്ട വിഷയങ്ങൾ ഒരു എസ്സേ വായിക്കുംപോലെ ആവർത്തന വിരസതയോടെ അരോചമക്കുന്നത് അലങ്കാരമായി കൊണ്ടുനടക്കുന്ന ഈ മാപ്രാകളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല.

ഉദാഹരണം പറയാം.. 2008 നവംബർ 11 ന് മുംബൈയിൽ നടന്ന 26/11  ഭീകരാക്രമണത്തിൽ കൂടുതൽ ജീവോപായം ഉണ്ടായത് അവിടുത്തെ മാദ്ധ്യമങ്ങൾ മൂലമാണെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

താജ് ഹോട്ടലിനുമുന്നിൽ ക്യാമറയും തൂക്കി രാപ്പകലില്ലാതെ മാപ്രാകൾ നടത്ത ലൈവ്, അങ്ങ് പാക്കിസ്ഥാനിലിരുന്നുകൊണ്ട് ഭീകര തലവന്മാർ തത്സമയം കാണുകയും സൈന്യ കമന്റോകളുടെ നീക്കങ്ങൾ മനസ്സിലാക്കി സാറ്റലൈറ്റ് ഫോണിലൂടെ താജിലെ കൊലയാളികൾക്ക് അവർ വേണ്ട നിർദ്ദേശങ്ങൾ അപ്പപ്പോൾ നൽകുകയുമായിരുന്നു. അതാണ് അന്ന് കൂടുതൽ ആളുകൾ കൊല്ലപ്പെടാൻ കാരണമായത്.

ഇവിടെ ആ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ അതിനുകാരണക്കാർ ഇവിടുത്തെ ന്യൂസ് ചാനലുകളാണ്. ഒരു മൈക്കും കയ്യില്‍ പിടിച്ചുകൊണ്ട്‌ ക്യാമറയ്ക്കു മുന്നിൽ വളുവളാണ് ഊഹാപോഹങ്ങളും പൊടിപ്പും തൊങ്ങലുമൊക്കെ ശ്വാസം വിടാത്തങ്ങ് തള്ളുകയാണ്... മാര്യാദയില്ലാത്ത കൂട്ടർ.

ഈ ചിത്രം തന്നെ നോക്കുക... നെറികേടിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത് ?

Advertisment