Advertisment

റോഡില്‍ സംസാരിച്ചു നില്‍ക്കെ നിയന്ത്രണംവിട്ട കാര്‍ വന്നിടിച്ചു. വിടി ബൽറാമിന്റെ പിഎ വാഹനാപകടത്തിൽ മരിച്ചു

New Update

publive-image

Advertisment

പാലക്കാട്∙ തൃത്താല എംഎൽഎ വി.ടി. ബൽറാമിന്റെ അഡീഷണല്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം വാഹനാപകടത്തിൽ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണു മരിച്ചത്.

ബൽറാമിന്റെ സന്തത സഹചാരിയും തിരുമിറ്റക്കോട്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറിയുമാണ്. വീടിനു മുൻപിലെ റോഡരികിൽ ബൈക്ക്‌ നിർത്തിയിട്ട്‌ സുഹൃത്തിനോടു സംസാരിച്ചു നിൽക്കുകയായിരുന്ന ജയനുനേരെ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു.

തിരുമിറ്റക്കോട് എൽപി സ്കൂളിനു സമീപം ഞായറാഴ്ച ഉച്ച രണ്ടോടെയായിരുന്നു അപകടം.

മരണത്തിൽ ബൽറാം അനുശോചനം അറിയിച്ചു. സഹപ്രവർത്തകൻ എന്നതിലുപരി സുഹൃത്തും സഹോദര തുല്യനുമായ ജയന്റെ വേർപാട്‌ തീർത്തും ദുഖകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അനുസ്മരിച്ചു .

latest
Advertisment