Advertisment

വരന്റെ മാതാപിതാക്കളെ തലകുനിഞ്ഞ് വണങ്ങാന്‍ തയ്യാറാകാതെ വധു; പിന്നീട് ബലപ്രയോഗം നടത്തി നോക്കി; ഒടുവില്‍ വിവാഹിത്തിന് എത്തിയവരെ വധു പൊതിരെ തല്ലി

New Update

വിവാഹം കഴിഞ്ഞ് അടുത്ത ചടങ്ങ് വരന്റെ മാതാപിതാക്കളെ കുനിഞ്ഞ് വണങ്ങുക എന്നതാണ്. എന്നാല്‍ വധു ഇതിന് തയ്യാറാകത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിവാഹത്തിനെത്തിയ അതിഥികള്‍ വധുവിന്റെ തല പിടിച്ച് കുനിക്കാന്‍ ശ്രമിച്ചു. വധു എന്നിട്ടു തല കുനിച്ചില്ല തന്നെ നിര്‍ബദ്ധിച്ച് തല കുനിപ്പിക്കാന്‍ നോക്കിയവരെ പൊതിരെ തല്ലി.

Advertisment

ചൈനയിലാണ് സംഭവം നടന്നത്. ചൈനീസ് അചാരപ്രകാരം വിവാഹ ശേഷം വരന്റെ മാതാപിതാക്കളെ മുട്ടുകുത്തി തല കുനിച്ച വണങ്ങുന്ന അചാരമുണ്ട്. മാതാപിതാക്കള്‍ക്ക് മുന്നില്‍ തന്നെ സമര്‍പ്പിക്കുന്നു എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

publive-image

വിവാഹത്തിനെത്തിവരെല്ലാം നോക്കി നില്‍ക്കുമ്പോള്‍ യുവതി തല കുനിക്കാതിരുന്നത് പ്രായമായവര്‍ക്ക് സഹിക്കാനായില്ല. തുടര്‍ന്നാണ് യുവതിയെ മുട്ടി കുത്തിച്ച് തല കുനിപ്പിക്കാനുള്ള ശ്രമം നടന്നത്. ദേഷ്യം വന്ന വധു എല്ലാവരെയും തട്ടി മാറ്റി. ചിലര്‍ക്കിട്ട് നല്ല തല്ലും കിട്ടി. വധുവിന്റെ ബന്ധുക്കള്‍ അവരെ ശാന്തയാക്കാന്‍ ശ്രമിച്ചു.

എന്തായാലും അതിഥികളുടെ പെരുമാറ്റം ആര്‍ക്കും അത്ര വിടിച്ചില്ലെന്ന് വേണം പറയാന്‍. വധൂവരന്മാാര്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുക ചൈനയിലെ വിവാഹത്തിലെ ഒരു രീതിയായി മാറുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Advertisment