Advertisment

കർഷക സമരം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരും : വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

നേമം: രാജ്യത്ത് കാർഷിക ബില്ലിനെതിരെയുള്ള പോരാട്ടമായി മാത്രം ചുരുക്കാൻ പറ്റിയ ഒന്നല്ല മറിച്ച് രാജ്യത്തെ വിഭജിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള പോരാട്ടം കൂടിയാണത്. ബി.ജെ.പി സർക്കാർ ആദ്യം കോർപ്പറേറ്റ് പക്ഷത്തായിരുന്നു. എന്നാൽ ഇപ്പോൾ കോർപ്പറേറ്റ് ഭീമൻമാരോടൊപ്പം നിന്ന് രാജ്യത്തെ തൊഴിലാളികൾക്കും, ന്യൂനപക്ഷങ്ങൾക്കും ഇപ്പോഴിതാ കഷകനും എതിരായി നിൽക്കുന്നു.

കർഷകർ ഏറ്റെടുത്ത പ്രക്ഷോഭം ബഹുജനങ്ങളും, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരണമെന്ന് കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം അർപ്പിച്ച് ജില്ലയിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം അമ്പലത്തറ ജംഗ്ഷനിൽ നിർവ്വഹിച്ച് സംസാരിച്ച് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് എൻ.എം.അൻസാരി പറഞ്ഞു.

ജില്ലയിൽ 30 കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഷേധ കൂട്ടായ്മകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, നേമം മണ്ഡലം സെക്രട്ടറി എം.എ ജലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.എ കബീർ, നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു .

trivandrum news
Advertisment