Advertisment

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : വേള്‍ഡ്  മലയാളി ഫെഡറേഷന്‍  റിയാദ് സെൻട്രൽ കമ്മറ്റി പുനഃസംഘടിപ്പിച്ചു..ബത്ത പാരഗൺ ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി റിയാദ് സെൻട്രൽ കമ്മറ്റി പുനസഘടിപ്പിച്ചു,

Advertisment

publive-image

കഴിഞ്ഞ ഒരു വര്ഷം കൊണ്ട് എഴുപതോളം രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചു മുന്നേറുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ റിയാദ് സെൻട്രൽ കമ്മറ്റിയിലെ ഭാരവാഹികളായ നൗഷാദ് ആലുവ ,സ്റ്റാൻലി ജോസ് ,മുഹമ്മദ് കായംകുളം എന്നിവരെ ഗ്ലോബൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് കമ്മറ്റി പുന:സംഘടിപ്പിച്ചത്

ഇബ്രാഹിം സുബ്ഹാൻ ( രക്ഷാധികാരി) ശിഹാബ് കൊട്ടുകാട് (സൗദി കോഡിനേറ്റർ) മുഹമ്മദ് അലി മരോട്ടിക്കൽ ( പ്രസിഡന്റ്) നാസർ ലൈസ് (സെക്രട്ടറി) ജലീൽ പളാംതുരുത്തി ( ഖജാൻജി) സാബു ഫിലിപ്പ് , ഇല്ല്യസ് കൊപ്പലം ( വൈ പ്രസിഡന്റ്മാർ) അലി ആലുവ, രാജൻ കാരിച്ചാൽ( ജൊ സെക്രട്ടറിമാർ) ഹാരിസ് ബാബു മഞ്ചേരി ( ചാരിറ്റി കൺവീനർ) ഇക്‌ബാൽ കോഴിക്കോട് ( ജോ: കൺവീനർ ചാരിറ്റി) മുഹമ്മദ് അലി ആലുവ ( മീഡിയ കൺവീനർ) സലാം പെരുമ്പാവൂർ (ജോ:കൺവീനർ മീഡിയ ) എന്നിവരുൾപ്പെടെ 34 അംഗ എക്സികുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു..

Advertisment