Advertisment

വോഗ് മാസികയുടെ കവർ ചിത്രമായി 106 വയസുള്ള പരമ്പരാഗത ടാറ്റൂ കലാകാരി; മാസികയുടെ കവർ ചിത്രമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഫിലിപ്പീൻസിലെ കലിംഗ പ്രവിശ്യയിലെ മുത്തശ്ശി

author-image
Gaana
New Update

ഫിലിപ്പീൻസ് : വോഗ് മാസികയുടെ കവറിൽ വരുന്നത് ചില്ലറ കാര്യമല്ല. നമ്മുടെ പല പ്രശസ്ത സിനിമാ താരങ്ങൾക്ക് വരെ ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹമായി ഒതുങ്ങുന്ന കാര്യമാണ് ഇത്. എന്നാൽ ഏപ്രിൽ ലക്കത്തിൽ കവർ ചിത്രമായി ഇന്തോനേഷ്യയിലെ തലമുതിർന്ന ടാറ്റൂ കലാകാരി എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisment

publive-image

106 വയസുള്ള പരമ്പരാഗത ടാറ്റൂ കലാകാരി അപ്പൊ വാങ്-ഓഡ് ആണ് വോഗ് മാസികയുടെ മുഖചിത്രമായത്. ഇവർ മരിയ ഒഗ്ഗെയ് എന്ന പേരിലും അറിയപ്പെടാറുണ്ട്. വോഗ് മാസികയുടെ കവർ ചിത്രമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഈ മുത്തശ്ശി.

ഫിലിപ്പീൻസിലെ കലിംഗ പ്രവിശ്യയിലെ പർവത ഗ്രാമമായ ബുസ്‌കലാനിൽ താമസിക്കുന്ന അപ്പോ വാങ്-ഓഡ് കൗമാരപ്രായത്തിൽ തന്നെ കൈകൊണ്ട് ടാറ്റൂ ചെയ്യുന്ന തദ്ദേശീയ പാരമ്പര്യം പഠിച്ചെടുത്തു. ജ്യാമിതീയ രൂപങ്ങൾ ടാറ്റു ചെയ്യുന്നതിൽ വിദഗ്ധയായതിനാൽ നിരവധിയാളുകളാണ് ടാറ്റു ചെയ്യാനായി കലിംഗയിലെത്തുന്നത്. ആളുകൾ പച്ച കുത്താൻ വരുന്നിടത്തോളം കാലം താൻ പണി നിർത്തില്ലെന്നാണ് വാങ്-ഓഡ് പറയുന്നത്. തന്റെ പാരമ്പര്യം അവസാനിക്കാതിരിക്കാൻ അടുത്ത തലമുറയെ പച്ചകുത്താൻ പരിശീലിപ്പിക്കുന്നുമുണ്ട് ഈ മുത്തശ്ശി.

Advertisment