Advertisment

സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി സ്ത്രീ സൗഹാര്‍ദ സ്റ്റോറുകളുമായി ടെക്യൂ

New Update

കൊച്ചി:  ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ ഒരുക്കി പ്രമുഖ മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ ടെക്യു രംഗത്ത്.

Advertisment

കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'ടെക്യു ഫോര്‍ ഹെര്‍' എന്ന് പേരിട്ടിരിക്കുന്ന സ്റ്റോറുകള്‍ തികച്ചും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സെയില്‍സിലും സര്‍വീസിസിലും തുടങ്ങി എല്ലാ മേഖലയിലേയ്ക്കും സ്ത്രീ പ്രാതിനിധ്യം എത്തിക്കുകയും ചെയ്യുന്നു.

publive-image

<ടെക്യു സെയില്‍സ് മേധാവി ശ്രീകുമാര്‍, ടെക്യു ചെയര്‍മാന്‍ യാസിര്‍ അറാഫത്ത്, ടെക്യു ഫോര്‍ ഹേര്‍ മാര്‍ക്ക്റ്റിങ്ങ് മാനേജര്‍ ഗുരുപ്രിയ, ടെക്യു ബ്രാന്‍ഡിങ്ങ് മേധാവി സുബിന്‍ എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബില്‍ പത്രസമ്മേളനം നടത്തുന്നു.>

കേരളത്തില്‍ ഉടനീളം മുപ്പതോളം റീട്ടെയില്‍ ശൃംഖലകളുള്ള ടെക്യുവിന്‍റെ ഒരു വന്‍ സംരഭമാണ് പ്രാവര്‍ത്തികമാകുന്നത്. എറണാകുളം മറൈന്‍ഡ്രൈവിലും ഒബ്രോണ്‍ മാളിലുമാണ് ടെക്യുഫോര്‍ ഹെര്‍ സ്റ്റോറുകള്‍ ഓഗസ്റ്റ് നാല് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.

ടെക്യു ഫോര്‍ ഹെറിലൂടെ സ്ത്രീകള്‍ക്ക് വിശ്വസിച്ച് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ ഏല്‍പ്പിക്കുകയും അതിലുള്ള വിവരങ്ങള്‍ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. മറ്റേത് തലത്തിലെയും പോലെ സ്ത്രീ ഉപഭോതാവിനെ എല്ലാ ഘട്ടങ്ങളിലെയും പ്രതിസന്ധികള്‍ അഭിസംബോധന ചെയ്യുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ടെക്യു ഫോര്‍ ഹേറിലൂടെ ഒരുക്കിയിരിക്കുന്നത്.

സര്‍വ്വീസ് സെന്‍ററുകള്‍ എന്നതിലുപരി സ്ത്രീ സുരക്ഷയ്ക്കുതകുന്ന പല ആപ്ലിക്കേഷനുകളെ പറ്റി ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കകയും ഡിജിറ്റല്‍ മേഖലയിലുള്ള എല്ലാ പ്രശ്നങ്ങളേയും നേരിടുവാനായിട്ടുള്ള എല്ലാ സജീകരണങ്ങളോടെയാണ് ടെക്യു സ്റ്റോറുകള്‍ ആരംഭിക്കുന്നത് എന്ന് ടെക്യു ചെയര്‍മാന്‍ യാസിര്‍ അറാഫത്ത് പറഞ്ഞു.

ഒരു ഡിജിറ്റല്‍ സ്റ്റോര്‍ എന്നതിലുപരി ഉപഭോതാക്കളുടെ ആവിശ്യത്തിന് അനുസരിച്ചു സേവനത്തിനു മുന്‍തൂക്കം നല്‍കുന്ന ഒരു സാങ്കേതിക ദാതാവ് എന്ന നിലയില്‍ ടെക്യു പേരെടുത്തുകഴിഞ്ഞു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്യു സെയില്‍സ് മേധാവി ശ്രീകുമാര്‍, ടെക്യു ചെയര്‍മാന്‍ യാസിര്‍ അറാഫത്ത്, ടെക്യു ഫോര്‍ ഹേര്‍ മാര്‍ക്ക്റ്റിങ്ങ് മാനേജര്‍ ഗുരുപ്രിയ, ടെക്യു ബ്രാന്‍ഡിങ്ങ് മേധാവി സുബിന്‍ എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment